AGIFNA: നാഷണൽ കോൺഫ്രൻസ് 2024 ജൂലൈ 17–21 വരെ

AGIFNA: നാഷണൽ കോൺഫ്രൻസ് 2024 ജൂലൈ 17–21 വരെ

ന്യൂയോർക്ക്: അമേരിക്കയിലെ മലയാളി വിശ്വാസികളുടെയിടയിലെ പ്രമുഖ ഫാമിലി കോൺഫറൻസു കളിലൊന്നായ AGIFNA യുടെ 26-ാമത് നാഷണൽ ഫാമിലി കോൺഫ്രൻസ് 2024 ജൂലൈ 17–21 വരെ ന്യൂയോർക്കിലെ സ്വാൻ ലേക്ക് മഹനയീം കോൺഫ്രൻസ് സെന്ററിൽ നടക്കും.

അമേരിക്കയിലെ അസംബ്ലീസ് ഓഫ് ഗോഡ് മലയാളി വിശ്വാസ സമൂഹത്തിന്റെ ഈ ഒത്തുകൂടൽ അമേരിക്കയിലെ സഭകൾക്ക് ഉണർവാകും.  

AGIFNAയുടെ നാഷണൽ കമ്മറ്റിയും നിലവിലുള്ള ഈസ്റ്റേൺ റീജിയണൽ കമ്മറ്റിയും ഗ്രേറ്റ് ലേക്സ് കമ്മറ്റിയും സൗത്ത് വെസ്റ്റ് കമ്മറ്റിയും ചേർന്നാണ് യോഗങ്ങൾക്ക് നേതൃത്വം നൽകുന്നത്.

പ്രകൃതി രമണീയവും മനോഹരവുമായ ക്യാമ്പ് സെന്ററും പ്രശസ്തരായ പ്രസംഗകരുമാണ് 2024ലെ കോൺഫറൻസിന്റെ പ്രത്യേകത. ന്യൂയോർക്ക് എയർപോർട്ടുകളിൽ നിന്നും രണ്ടര മണിക്കൂർ യാത്ര ചെയ്താൽ സ്വാൻ ലേക്കിലേക്ക് എത്താം.  

റവ. വിൽസൺ ജോസ് (പ്രസിഡന്റ്), റവ. കെ.ഒ.ജോൺസൺ (വൈസ് പ്രസിഡന്റ്), റവ. ബിജു തോമസ് ( സെക്രട്ടറി), റവ. രാജൻ ഫിലിപ്പ് (ട്രഷറാർ ) ലിജി കുര്യൻ (ഇംഗ്ലീഷ് സെഷൻ കോ-ഓർഡിനേറ്റർ), ലിസി ജോൺസൺ (വിമൻസ് കോ-ഓർഡിനേറ്റർ) എന്നിവർ നേതൃത്വം നൽകുന്നു.

കൺവൻഷന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി ലോക്കൽ കമ്മറ്റി ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനുള്ള ക്രമീകരണങ്ങൾ വേഗം നടത്തുമെന്ന് നാഷണൽ പ്രസിഡന്റ് റവ. വിൽസൺ ജോസ് ഗുഡ്ന്യൂസിനോട് പറഞ്ഞു.

Advertisement