കാൽനൂറ്റാണ്ടിൻ്റെ കോൺഫറൻസ് ചരിത്രസ്മരണകളുണർത്തി AGIFNA സുവനീയർ പ്രസിദ്ധീകരിച്ചു
ന്യൂയോർക്ക്: അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യാ ഫെലോഷിപ്പ് ഓഫ് നോർത്ത് അമേരിക്കയുടെ കാൽനൂറ്റാണ്ടിൻ്റെ കോൺഫറൻസ് ചരിത്രസ്മരണകളുണർത്തി തയ്യാറാക്കിയ രജതജൂബിലി സുവനീയർ 'എബനേസർ ' പ്രസിദ്ധീകരിച്ചു. കഴിഞ്ഞ 25 വർഷങ്ങൾ നടന്ന കോൺഫറൻസിൻ്റെ ചരിത്രവും റിപ്പോർട്ടുകളും അനുഭവങ്ങളും ചിത്രങ്ങളും ഉൾകൊള്ളിച്ച് ക്രമീകരിച്ച സുവനീയർ ഏ.ജി മലയാളി സമൂഹത്തിൽ ഏറെ ശ്രദ്ധേയമായി.
ഏപ്രിൽ 20ന് ശനിയാഴ്ച ന്യൂയോർക്കിലെ ശാലേം ഏ.ജി സഭയിൽ നടന്ന മീറ്റിംഗിൽ ജൂബിലി കൺവീനർ പാസ്റ്റർ സാജൻ ജോർജ് കോൺഫൻസ് ആദ്യകാല പ്രവർത്തകനും ആദ്യത്തെ മൂന്ന് കോൺഫറൻസുകളുടെ പ്രസിഡൻ്റും ആയിരുന്ന പാസ്റ്റർ കെ.പി.ടൈറ്റസിനു ആദ്യ കോപ്പി നൽകി പ്രകാശനം ചെയ്തു.
രജതജൂബിലി കോൺഫറൻസ് കഴിഞ്ഞ ജൂലൈയിൽ 19 - 23 വരെ ഫിലദെൽഫിയ സിറ്റിയിലാണ് നടന്നത്.
സുവനീയർ പബ്ളിഷറായി ഫിലിപ്പ് ദാനിയേലും ചീഫ് എഡിറ്ററായി ഫൊഫ. സണ്ണി എ. മാത്യൂസും പ്രവർത്തിച്ചു.
അമേരിക്കയിലും കാനഡയിലുമുള്ള എല്ലാ ലോക്കൽ ഏ.ജി സഭകളിലും വിശ്വാസികൾക്കും സുവനീയർ കോപ്പികൾ ലഭ്യമാക്കുമെന്നും ഇപ്രാവശ്യം ന്യൂയോർക്കിൽ നടക്കുന്ന 26 മത് കോൺഫറൻസിൽ ഇതിൻ്റെ കോപ്പികൾ ലഭ്യമാണെന്നും പബ്ലീഷർ ഫിലിപ്പ് ദാനിയേൽ അറിയിച്ചു.