അപ്കോൺ (APCCON) കാത്തിരിപ്പ് യോഗത്തിന് അനുഗ്രഹീതസമാപ്തി

അപ്കോൺ (APCCON) കാത്തിരിപ്പ് യോഗത്തിന് അനുഗ്രഹീതസമാപ്തി

അബുദാബി: പരിശുദ്ധാത്മാവിന്റെ നവ ചൈതന്യം പകർന്ന് അബുദാബി പെന്തക്കോസ്ത് സമൂഹങ്ങളുടെ ഐക്യ കൂട്ടായ്മയായ അപ്കോൺ ഒരുക്കിയ കാത്തിരിപ്പ് യോഗം അനുഗ്രഹീതമായി സമാപിച്ചു.

അപ്കോൺ പ്രസിഡന്റ് പാസ്റ്റർ എബി. എം.വർഗീസ് അധ്യക്ഷതയിൽ വഹിച്ചു.  പാസ്റ്റർ വർഗീസ് ബേബി കായംകുളം മുഖ്യ സന്ദേശം നിർവഹിച്ചു. അപ്കോൺ അംഗത്വ സഭകളിലെ ശുശ്രൂഷകന്മാർ വിവിധ സെക്ഷനുകളിൽ പ്രാർത്ഥിച്ചു. അപ്കോൺ ക്വയർ ഗാന ശുശ്രൂഷ നിർവഹിച്ചു. സെക്രട്ടറി  ജോഷ്വാ ജോർജ് മാത്യു നന്ദി പറഞ്ഞു.