അപ്കോൺ (APCCON) ടാലന്റ് ടെസ്റ്റ് 2025 സമാപിച്ചു

അബുദാബി: അബുദാബി പെന്തെക്കോസ്തു സമൂഹങ്ങളുടെ ഐക്യ കൂട്ടായ്മയായ അപ്കോണിൻ്റെ (2024-2025) നേതൃത്വത്തിൽ നടന്ന ടാലന്റ് ടെസ്റ്റ് 2025 ന് അനുഗ്രഹീതമായി സമാപനം.
അപ്കോൺ വൈസ് പ്രസിഡന്റ് പാസ്റ്റർ സജി വർഗീസ് അധ്യക്ഷനായിരുന്നു. അപ്കോൺ പ്രസിഡന്റ് പാസ്റ്റർ എബി. എം. വർഗീസ് ഉദ്ഘാടനം ചെയ്തു. അപ്കോണിലെ 21 അംഗത്വ സഭകളിലെ പ്രതിനിധികൾ വിവിധ ഇവന്റുകളിൽ പങ്കെടുത്തു.
ഗ്രൂപ്പ് സോങ് വിഭാഗത്തിൽ ഒന്നാം സ്ഥാനം ഐപിസി ഹെബ്രോൺ നേടി. രണ്ടാം സ്ഥാനം ബഥേൽ എ ജിയും, മൂന്നാം സ്ഥാനം യുപിഎ ചർച്ചും, ഷാരോൺ ചർച്ചും ഫിലെദെൽഫിയ ശാരോൺ സഭയും നേടി.
ഗ്രൂപ്പ് ബൈബിൾ ക്വിസ്സിൽ സീനിയഴ്‌സ് വിഭാഗത്തിൽ ഒന്നാം സ്ഥാനം ഐപിസി അബുദാബിയും, രണ്ടാം സ്ഥാനം ചർച്ച് ഓഫ് ഗോഡ് (Full Gospel) അബുദാബിയും, മൂന്നാം സ്ഥാനം ഐപിസി എബെനെസർ സഭയും നേടി. ഗ്രൂപ്പ് ബൈബിൾ ക്വിസ് ജൂനിയേഴ്സ് വിഭാഗത്തിൽ ഐപിസി ഹെബ്രോൺ ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം പിഎംജി ചർച്ചും, മൂന്നാം സ്ഥാനം ചർച്ച് ഓഫ് ഗോഡ് (Full Gospel) അബുദാബിയും നേടി.
പാസ്റ്റർ റിബി കെന്നത്ത് ബൈബിൾ ക്വിസ്സിനും , ഗ്രൂപ്പ് സോങ്ങുകളിൽ ജോർജ് സി.കെ , നെൽസൺ പീറ്റർ, സിസ്റ്റർ ബെറിൻ സുസ്സൻ എന്നിവർ വിധികർത്താക്കളായും പ്രവർത്തിച്ചു.
അപ്ക്കോൺ സെക്രട്ടറി ജോഷ്വാ ജോർജ് മാത്യു ടാലെന്റ് ടെസ്റ്റിന്റെ മാർഗരേഖ അറിയിക്കുകയും ജോയിന്റ് സെക്രട്ടറി എബ്രഹാം മാത്യു സ്വാഗതവും, ട്രഷറർ ജോജി വർഗീസ് നന്ദി അർപ്പിക്കുകയും ചെയ്തു. അപ്കോൺ ഭാരവാഹികളും,ശുശ്രൂഷകന്മാരും, ടാലന്റ് ടെസ്റ്റ് കോഡിനേറ്റേഴ്സും, സമ്മാനദാനം നിർവഹിച്ചു.
ടാലന്റ് ടെസ്റ്റ് കോഡിനേറ്റർമാരായ ജോമോൻ ഐപ്പ്, ജോബിൻ മാത്യു സഞ്ജു എം ചെറിയാൻ, ജോർജ് കുരുവിള എന്നിവർ നേതൃത്വം നല്കി.