അപ്കോൺ സംയുക്ത ആരാധന ഒക്ടോ. 13ന്
അബുദാബി : അബുദാബി പെന്തെക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷൻ 2024 - 25 ( APCCON ) പ്രവർത്തന വർഷത്തെ രണ്ടാമത്തെ സംയുക്ത ആരാധന ഒക്ടോബർ 13 ഞായറാഴ്ച പകൽ 11.30 മുതൽ അബുദാബി മുസഫയിൽ നടക്കും. അപ്കോൺ ക്വയർ ഗാനങ്ങൾ ആലപിക്കും. അനുഗ്രഹീത ദൈവദാസന്മാർ പ്രസംഗിക്കും. അപ്കോൺ പ്രസിഡന്റ് പാസ്റ്റർ എബി എം വർഗീസ്, ഉപാധ്യക്ഷൻ പാസ്റ്റർ സജി വർഗീസ്, സെക്രട്ടറി ജോഷ്വാ ജോർജ് മാത്യു, ട്രഷറർ ജോജി വർഗീസ്, ജോയിൻറ് സെക്രട്ടറി എബ്രഹാം മാത്യു, ജോയിൻറ് ട്രഷറർ ജോബിൻ പോൾ എന്നിവർ നേതൃത്വം നൽകും.
Advertisement
Advertisement