വാഹനാപകടത്തിൽ മരണമടഞ്ഞ   ജാൻസൺ ഫ്രാൻസീസിൻ്റ (30) സംസ്കാരം ഏപ്രിൽ 21 നാളെ ഗൂഡല്ലൂരിൽ

വാഹനാപകടത്തിൽ മരണമടഞ്ഞ    ജാൻസൺ ഫ്രാൻസീസിൻ്റ (30) സംസ്കാരം ഏപ്രിൽ 21 നാളെ ഗൂഡല്ലൂരിൽ

ബെംഗളൂരു: കഴിഞ്ഞ ദിവസം ബാംഗ്ലൂരിൽ വാഹനാപകടത്തിൽ മരണമടഞ്ഞ ജാൻസൺ ഫ്രാൻസീസിൻ്റെ (30) സംസ്കാരം ഏപ്രിൽ 21 നാളെ കയ്യൂന്നി ടി .പി .എം സഭാ സെമിത്തെരിയിൽ നടത്തും.

ദി പെന്തെക്കൊസ്ത് മിഷൻ കോഴിക്കോട് സെൻ്റർ കൈയൂന്നി സഭാംഗം അയ്യൻകൊല്ലി ആശാരിയത്ത് വീട്ടിൽ ഫ്രാൻസീസ്- ജയ ദമ്പതികളുടെ ഇളയ മകനാണ് ജാൻസൺ.

 ബാംഗ്ലൂരിലെ ലാൻഡ് മാർക്ക്  (ക്രിസ്പി ക്രീം) കമ്പനിയിൽ മാനേജർ ആയിരുന്ന ജാൺസൺ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനവും കാറുമായ് ഇലക്ട്രോണിക് സിറ്റി ജംഗ്ഷനിൽ കൂട്ടിയിടിച്ച് തൽക്ഷണം മരണമടയുകയായിരുന്നു. 

മൃതദേഹം സെൻ്റ് ജോൺസ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ട് പോയി.

ഭാര്യ:  ദീവ്യ. മക്കൾ : ജോന, ജോഹൻ 

വാർത്ത: ചാക്കോ കെ തോമസ്, ബെംഗളൂരു

Advertisement