വാഹനാപകടം: ഡാളസിൽ യുവാവ് മരണപ്പെട്ടു

വാഹനാപകടം: ഡാളസിൽ  യുവാവ് മരണപ്പെട്ടു

ഡാളസ്: മാർച്ച് 16 ന് രാവിലെ ഗാർലൻഡിൽ  ഉണ്ടായ വാഹനാപകടത്തിൽ  ആൽവിൻ രാജൻ (31) നിര്യാതനായി. ആലപ്പുഴ ജില്ലയിൽ കൃഷ്ണപുരം കാപ്പിൽ കിഴക്കേതിൽ, ആലുംമൂട്ടിൽ നഗരൂർ വീട്ടിൽ രാജൻ - വൽസമ്മ ഏബ്രഹാം ദമ്പതികളുടെ മൂത്ത മകനാണ്. ആൽവിൻ. ഡാളസ് ശാരോൻ ഫെലോഷിപ്പ് സഭാ അംഗങ്ങൾ ആണ്. ഓൺലൈൻ വ്യാപാര സ്ഥാപനമായ ആമസോൺ കമ്പനിയുടെ ജീവനക്കാരനായിരുന്നു. 

സംസ്കാര ശുശ്രൂഷകൾ പിന്നീട് മെസ്കിറ്റിലുള്ള ശാരോൻ ഫെലോഷിപ്പ് ചർച്ചിൻ്റെ നേതൃത്വത്തിൽ നടക്കും. ആരൻ ഏബ്രഹാം ഏക സഹോദരൻ ആണ്.

വാർത്ത: സാം മാത്യു ഡാളസ്