സിമന്റ് പാളി ദേഹത്ത് വീണ് യുവാവ് മരിച്ചു

സിമന്റ് പാളി ദേഹത്ത് വീണ് യുവാവ് മരിച്ചു

ജേക്കബ് ജോൺ കൊട്ടാരക്കര

കോട്ടയം: നഗര മദ്ധ്യത്തിലെ ഹോട്ടലിന്റെ മൂന്നാം നിലയിലുള്ള ജനലിന്റെ സിമന്റ് പാളി അടർന്ന് വീണ് യുവാവ് മരിച്ചു. താഴത്തെ നിലയിൽ പ്രവര്‍ത്തിക്കുന്ന ഷോപ്പിലെ ജീവനക്കാരൻ പായിപ്പാട് പള്ളിക്കച്ചിറ കവല കല്ലൂപ്പറമ്പിൽ ജിജോ കെ. ഏബ്രഹാം (42) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയായിരുന്നു മരണത്തിനിടയാക്കിയ അപകടം ഉണ്ടായത്. ഷോപ്പ് അടച്ച് പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം. 28 അടിയോളം മുകളിൽ നിന്ന് സിമന്റ് പാളി ജിനോയുടെ ദേഹത്ത് പതിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാര ഇന്ന് ആഗ. 19 ന് ഉച്ചയ്ക്ക് 2 ന് എൽശദ്ദായി മിനിസ്ട്രീ ജീസസ് എലൈവ് മാങ്ങാനം സെമിത്തേരിയിൽ.  

ഭാര്യ: ഷീജ , മക്കൾ : അഡോൺ, അർഷോ.