വൈദ്യുതാഘാതം: മാമ്മൻ ജോൺസൺ കർത്തൃസന്നിധിയിൽ
തോന്ന്യാമല : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് തോന്ന്യാമല സഭാ അംഗവും, ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ് മുൻ സഭാ അംഗവുമായ പരുവപ്ലാക്കൽ മാമ്മൻ ജോൺസൺ (62) വൈദ്യുതാഘാതം ഏറ്റത്തിനെ തുടർന്ന് മെയ് 26 ഞാറാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.
ഭവനത്തിൽ വച്ച് മഴ സമയത്ത് വീട്ടിൽ നിന്നും അല്പം അകലെ വച്ചിരുന്ന കിണറ്റിലെ മോട്ടോർ പമ്പ് ഓൺ ചെയ്യുന്നതിനിടെ കനത്ത വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. കുറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് ഭാര്യ തിരക്കി ചെന്നപ്പോൾ ഷോക്ക് അടിച്ച് നിലത്ത് വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തി. ഭാര്യയെയും ഷോക്ക് അടിച്ചെങ്കിലും പരിക്കുകൾ കൂടാതെ രക്ഷപ്പെട്ടു. ഉടൻ തന്നെ അദ്ദേഹത്തെ സഭാ വിശ്വാസികൾ പത്തനംതിട്ട ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ: ലിസ്സി. മക്കൾ: 2 പേർ (ഇരുവരും കുടുംബസ്ഥരാണ്)
Advertisement