പാസ്റ്റർ കുര്യൻ കെ. ഫിലിപ്പ് സെറാമ്പൂർ യൂണിവേഴ്സിറ്റി പെന്തെക്കോസ്തു പ്രതിനിധി

പാസ്റ്റർ കുര്യൻ കെ.  ഫിലിപ്പ് സെറാമ്പൂർ യൂണിവേഴ്സിറ്റി പെന്തെക്കോസ്തു പ്രതിനിധി

കെ.ബി. ഐസക് ദോഹ

കോട്ടയം : സെനറ്റ് ഓഫ് സെറാംമ്പൂർ  സമ്മേളനങ്ങളിൽ പങ്കെടുക്കുവാൻ പെന്തെക്കോസ്തു സമൂഹത്തിൻ്റെ പ്രതിനിധിയായി പാസ്റ്റർ കുര്യൻ കെ. ഫിലിപ്പ് (2023-2025) തിരഞ്ഞെ ടുക്കപ്പെട്ടു.

വില്യം കേറിയാൽ സ്ഥാപിതമായ കൽക്കട്ടയിലെ സെനറ്റ് ഓഫ് സെറാമ്പൂരിന്റെ കീഴിലാണ് ഇന്ത്യയിലെ സെമിനാരികൾ വേദശാസ്ത്ര പഠനം നടത്തുന്നത്.

ബോർഡ് ഓഫ് തിയോളജിക്കൽ എജുക്കേഷൻ ഓഫ് സെനറ്റ് ഓഫ് സെറാമ്പൂർ നവ . 24 , 25 തീയതികളിൽ മേഘാലയിൽ ( HTC, TURA)നടന്ന ദൈവ ശാസ്ത്ര സമിതിയാണ് നിയമനം നൽകിയത്. പെന്തെകോസ്ത് സമൂഹത്തിന് ആദ്യമായി ലഭിക്കുന്ന സെനറ്റിൻ്റെ അംഗീകാരമാണ് ബോർഡ് സമ്മേളനങ്ങളിലേക്കുളള ഈ നിയമനം.

ആനിക്കാട് കരിമ്പനാ മണ്ണിൽ പരേതനായ പാസ്റ്റർ കെ പി.പിലിപ്പിന്റെ മകനാണ് .

മണക്കാല FTS യിൽ നിന്നും BTh,BD ബിരുദവും ബാംഗ്ലൂർ യു.ടി.സി യിൽ നിന്നും MTh കരസ്ഥമാക്കി ഇപ്പോൾ സെറാമ്പൂർ യുണിവേഴ്സിറ്റിയിൽ ഡോക്ടർ ഓഫ് മിനിസ്ട്രി പഠനം തുടരുന്ന ഇദ്ദേഹം കോട്ടയം_ ഐ.പി.സി സിയോൺ ടാബർനാക്കിൾ സഭയുടെ ശുശ്രൂഷകനാണ്.

കേരളത്തിലെ പ്രശസ്തമായ ബൈബിൾ കോളേജുകളിൽ അധ്യാപകനായിരുന്നു. കുമ്പനാട് ഇന്ത്യാ ബൈബിൾ കോളജിൽ പഠിപ്പിക്കുന്നുണ്ട്.

 

Advertisement