ബഹ്റൈൻ ഏ. ജി കൺവൻഷൻ നവം. 27 മുതൽ
മനാമ: ബഹ്റൈനിലെ ഏ.ജി ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ നവം. 27 തിങ്കൾ മുതൽ 29 ബുധൻ വരെ മനാമ സെന്റ് ക്രിസ്റ്റഫർ ചർച്ച് എ.എം ഹാളിൽ എല്ലാ ദിവസവും വൈകിട്ട് 7.15 മുതൽ പൊതുയോഗങ്ങൾ നടക്കും. പാസ്റ്റർ അനിൽ കോടിത്തോട്ടം മുഖ്യ പ്രഭാഷണം നടത്തും. ബ്രദർ സാംസൺ ചെങ്ങന്നൂർ ഉൾപ്പെട്ട ഏ.ജി ചർച്ച് ക്വയർ ആരാധനയ്ക്ക് നേതൃത്വം നൽകും.
ബഹറിൻലെ സഭകളുടെ വാർത്തകളും പരസ്യങ്ങളും ഗുഡ്ന്യൂസിലും വായിക്കാം. ബന്ധപ്പെടുക : പാസ്റ്റർ ബിജു ഹെബ്രോൻ (ഗുഡ്ന്യൂസ്) -+91 80898 17471