അമ്പതിൻ്റെ  നിറവിൽ സെലിബ്രേഷൻ ചർച്ച്; സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് ഓഗ. 17ന് തുടക്കമാകും

അമ്പതിൻ്റെ  നിറവിൽ സെലിബ്രേഷൻ ചർച്ച്; സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് ഓഗ. 17ന് തുടക്കമാകും
പാസ്റ്റർ ജോർജ് കെ. സ്റ്റീഫൻസൺ , പാസ്റ്റർ സാംസൻ സാബു എന്നിവർ

വാർത്ത: കുര്യൻ ഫിലിപ്പ്

ചിക്കാഗോ: സെലിബ്രേഷൻ ചർച്ച് എന്ന പേരിൽ അറിയപ്പെടുന്ന ഇന്റർനാഷണൽ ക്രിസ്ത്യൻ അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് ഓഗസ്റ്റ്  17 ശനിയാഴ്ച തുടക്കമാകും. വൈകിട്ടു 4:30 മുതൽ മെഡിന സിറ്റിയിലുള്ള ജൂബിലി ചർച്ചിൽ (900 Foster Ave, Medinah) ആരംഭിക്കുന്ന സമ്മേളനങ്ങൾക്ക്  സീനിയർ പാസ്റ്റർ റവ. ജോർജ് കെ. സ്റ്റീഫൻസൺ ലീഡ് പാസ്റ്റർ റവ. സാംസൻ സാബു എന്നിവർ നേതൃത്വം നൽകും.

അസംബ്ലിസ് ഓഫ് ഗോഡ് ഇല്ലിനോയി  സ്റ്റേറ്റ് അസിസ്റ്റന്റ് സൂപ്രണ്ട് റവ. റോൻ ഹൈറ്റ്മാൻ, പ്രെസ്ബിറ്റർ ഡോ. ഡേവിഡ് സ്റ്റുവർട്ട്, ഷില്ലർ പാർക്ക് സിറ്റി മേയർ നിക്ക് കയഫ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.

കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി ചിക്കാഗോയിൽ സജീവമായി പ്രവർത്തിക്കുന്ന സഭയുടെ ചരിത്രവും, സംഭാവനകളും ഈ സമ്മേളനത്തിൽ അവതരിപ്പിക്കും.  

ഓഗസ്റ്റ് പതിനെട്ടാം തീയതി ഞായറാഴ്ച രാവിലെ 9 മണി മുതൽ സഭ ഇപ്പോൾ ആരാധിക്കുന്ന ഷില്ലർ പാർക്കിലുള്ള സഭാ മന്ദിരത്തിൽ വച്ച് ജൂബിലിയുടെ സമാപന സമ്മേളനവും ആരാധനയും ഉണ്ടായിരിക്കും.

1973-ൽ  പരേതനായ പാസ്റ്റർ കെ.എ.  തോമസ് 20-ൽ പരം വിശ്വാസികളുമായി റാവൻസ്‌വുഡ് വൈഎംസിഎയിൽ ആരംഭിച്ച പ്രവർത്തനമാണ് 50 വർഷം പിന്നിടുന്ന ഐസിഎജി സഭ. 1978 മുതൽ റവ. ജോർജ്ജ് കെ. സ്റ്റീഫൻസൺ ഈ സഭയുടെ സീനിയർ പാസ്റ്ററായി സേവനമനുഷ്ഠിക്കുന്നു. അദ്ദേഹത്തിന്റെ ഊർജ്ജസ്വലമായ നേതൃത്വം സഭാ വളർച്ചയിൽ ഗണ്യമായ പങ്കുവഹിച്ചു.

റവ. ഡോ. അലക്സ്‌ ടി. കോശി, റവ. ക്ലാരൻസ് മാത്യു എന്നിവർ അസോസിയേറ്റ് പാസ്റ്റർമാരായി പ്രവർത്തിക്കുന്നു. സെക്രട്ടറി വർഗീസ് സാമുവൽ, ട്രഷറർ സജി ഫിലിപ്പ്, കോ ട്രഷറർ കെവിൻ ജോസഫ് എന്നിവരും ബോർഡ് മെമ്പേഴ്സ് ആയി ഡോക്ടർ വർഗീസ് മത്തായി, ബെഞ്ചമിൻ ജോൺ, ജോൺ വർഗീസ്, ജോസഫ് ഡാനിയേൽ, തോമസ് ജേക്കബ് പ്രമോദ് തോമസ് എന്നിവരും പ്രവർത്തിച്ചുവരുന്നു.

കൂടുതൽ വിവരങ്ങൾക്ക്: +1 (847) 922-2712,  https://ccelebration.org.

Advertisement 

Advertisement