ഏജി ഉത്തര മേഖലാ കൺവൻഷനു തുടക്കമായി; ഏപ്രിൽ 16 നു സമാപിക്കും

ഏജി ഉത്തര മേഖലാ കൺവൻഷനു തുടക്കമായി; ഏപ്രിൽ 16 നു സമാപിക്കും

പെരുമ്പാവൂർ: ഏജി ഉത്തര മേഖലാ കൺവൻഷനു ഏപ്രിൽ 14 നു പെരുമ്പാവൂർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ തുടക്കമായി. 

മേഖലാ ഡയറക്ടർ പാസ്റ്റർ ബാബു വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. പാസ്റ്റർ.റ്റി.റ്റി.ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ കെ.ജെ തോമസ് കുമളി പ്രസംഗിച്ചു. യേശുക്രിസ്തുവിൻ്റെ പ്രാർത്ഥനാ ജീവിതത്തെ കുറിച്ചു ദൈവം അനുവദിക്കാതെ നമുക്കൊന്നു സംഭവിക്കുകയില്ല എന്നു പാസ്റ്റർ കെ. ജെ. തോമസ് പറഞ്ഞു. ഏപ്രിൽ 16 നു സംയുക്ത സഭാ യോഗത്തോടെ സമാപിക്കുന്ന കൺവൻഷനിലും പവർ കോൺഫറൻസിലുമായി പാസ്റ്റർമാരായ ടി.ജെ. ശാമുവേൽ, തോമസ് ഫിലിപ്പ്, പി.കെ.ജോസ്, പി. ബേബി, ടി.എ. വർഗീസ് എന്നിവർ പ്രസംഗിക്കും.