ദോഹ ഏജി കൺവെൻഷൻ മെയ് 29, 30 തീയതികളിൽ

ദോഹ ഏജി കൺവെൻഷൻ മെയ് 29, 30 തീയതികളിൽ

GN ന്യൂസ് ഡെസ്ക്,ദോഹ

ദോഹ: ഖത്തറിലെ പ്രഥമ അസ്സംബ്ലീസ്‌ ഓഫ് ഗോഡ് സഭയായ ദോഹ ഏജി സഭയുടെ വാർഷിക കൺവെൻഷൻ  മെയ് 29, 30 തീയതികളിൽ റിലീജിയസ് കോംപ്ലെക്സിലുള്ള ദോഹ ഏജി സഭയിൽ നടക്കും. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ ടി.ജെ സാമുവേൽ മുഖ്യസന്ദേശം നൽകും. പാസ്റ്റർ സജി പി അധ്യക്ഷത വഹിക്കും. 

ബുധനാഴ്ച ബ്രദർ എബിൻ വർഗീസിന്റെ നേതൃത്വത്തിലുള്ള ക്വയറും വ്യാഴാഴ്ച ബ്രദർ ജിജോ തോമസിന്റെ നേതൃത്വത്തിലുള്ള ക്വയറും ഗാനങ്ങളാലപിക്കും. 

വെള്ളിയാഴ്ച നടക്കുന്ന പ്രത്യേക ശുശ്രൂഷയിൽ ബ്രദർ റോബിൻ ഗീവർഗീസിനെ ദോഹ ഏജി ഇംഗ്ളീഷ് ചർച്ചിന്റെ ശുശ്രൂഷകനായി ഓർഡിനേഷൻ നൽകും.

Advertisement