ഏ.ജി. ഇവാഞ്ചലിസം ഡിപ്പാർട്ട്മെന്റ് വാർഷിക സമ്മേളനം ജൂൺ 20 ഇന്ന്

 ഏ.ജി. ഇവാഞ്ചലിസം ഡിപ്പാർട്ട്മെന്റ് വാർഷിക സമ്മേളനം  ജൂൺ 20 ഇന്ന്

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഇവാഞ്ചലിസം ഡിപ്പാർട്ട്മെന്റ് വാർഷിക സമ്മേളനവും മ്യൂസിക് നൈറ്റും ജൂൺ 20 ഇന്ന് വൈകിട്ട് 5 മുതൽ 8 വരെ കുറത്തികാട് കർമ്മേൽ എ.ജി സഭയിൽ നടക്കും.

ഇവാഞ്ചലിസം ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ പാസ്റ്റർ ജെ.ജോൺസൻ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം എ.ജി.സഭയുടെ ഡിസ്ട്രിക്ട് സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. സഭാ സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ മുഖ്യസന്ദേശം നല്കും. അസിസ്റ്റൻ്റ് സൂപ്രണ്ട് ഡോ.ഐസക് വി.മാത്യു, ട്രഷറാർ പാസ്റ്റർ പി.കെ.ജോസ്, കമ്മിറ്റിയംഗം പാസ്റ്റർ ബാബു വർഗീസ്, ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് മുൻ അസി. ഓവർസീയർ പാസ്റ്റർ പി.ജി. മാത്യൂസ് എന്നിവർ ആശംസ പ്രസംഗം നടത്തും.

17 പേരടങ്ങുന്ന ടീം കഴിഞ്ഞ  രണ്ടു വർഷങ്ങളിലായി സുവിശേഷ സന്ദേശ യാത്രകൾ, മുറ്റത്ത് കൺവെൻഷൻ, ലഘുലേഖകളും ബൈബിൾ പ്രതികളും വിതരണം, വിദ്യാഭ്യാസ സഹായ വിതരണം  മുതലായ പ്രവർത്തനങ്ങൾ നടത്തി.

കാസർഗോഡ് മുതൽ  തിരുവനന്തപുരം വരെ കേരള വിമോചന യാത്രയും,വിഷൻ ഹൈറേഞ്ച് 2023, തീരദേശ സുവിശേഷ പ്രവർത്തനം 2024 എന്നീ പരസ്യ പ്രവർത്തനങ്ങൾ ശ്രദ്ധ നേടിയിരുന്നു.