പുതുക്കപ്പെട്ടവർക്കു മാത്രമേ സമൂഹത്തെ പുന:സൃഷ്ടിക്കുവാൻ കഴിയൂ: റവ.ജോർജ്.പി.ചാക്കോ

ഷാജൻ ജോൺ ഇടയ്ക്കാട്
അടൂർ : സമൂഹത്തെ പുന:സൃഷ്ടിക്കുവാൻ വിശ്വാസികൾ പുതുക്കപ്പെടണമെന്നും പാപ സ്വഭാവങ്ങളെ വിട്ടുകളഞ്ഞു ശുദ്ധീകരിക്കപ്പെടാതെ നല്ലൊരു ജീവിതം സാധ്യമല്ലെന്നും പ്രമുഖ വേദാധ്യാപകനും സുവിശേഷ പ്രഭാഷകനുമായ റവ.ജോർജ് പി ചാക്കോ പറഞ്ഞു. അടൂർ-പറന്തലിൽ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൺവൻഷനിൽ രണ്ടാം ദിനം മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമൂഹത്തെ ഉദ്ധരിക്കുവാനും നന്മ നിറഞ്ഞ ജീവിതം നയിച്ച് ശോഭനമായി തീരുവാനും ഓരോരുത്തർക്കും ഉത്തരവാദിത്വം ഉണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
സഭാ മദ്ധ്യമേഖലാ ഡയറക്ടർ പാസ്റ്റർ ബാബു വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഡോ.എ.കെ.ജോർജ്, സഭാ സൂപ്രണ്ട് റവ.ടി.ജെ. സാമുവേൽ എന്നിവർ പ്രസംഗിച്ചു.
ഷാജൻ ജോൺ ഇടയ്ക്കാട് രചിച്ച 'തനിയെ ' എന്ന പുസ്തകം സമ്മേളനത്തിൽ പ്രകാശനം ചെയ്തു. പാസ്റ്റർമാരായ മാത്യൂ കോരുത്, പ്രസാദ് കോശി, സി.ജെ. സാമുവേൽ, എം.ടി.സൈമൺ തുടങ്ങിയവർ പ്രാർത്ഥന നയിച്ചു. എ.ജി.ക്വയർ ഗാനാരാധന നയിച്ചു.
പകൽ നടന്ന സെമിനാറുകളിൽ പാസ്റ്റർമാരായ നിറ്റ്സൺ കെ.വർഗീസ്, സഭാ ട്രഷറർ പി.കെ.ജോസ്, റ്റി.എസ്.സമുവേൽകുട്ടി, ഡോ.സന്തോഷ് ജോൺ, ആനന്ദ് തോമസ് തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. പാസ്റ്റർമാരായ ടി.മത്തായിക്കുട്ടി, എൻ.ക്രിസ്തുദാസ് തുടങ്ങിയവർ അദ്ധ്യക്ഷത വഹിച്ചു.