ഏ.ജി സഭകളുടെ പ്രവർത്തനങ്ങൾ ശക്തീകരിക്കും; പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് റവ.പോൾ തങ്കയ്യ

ഏ.ജി സഭകളുടെ പ്രവർത്തനങ്ങൾ ശക്തീകരിക്കും; പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് റവ.പോൾ തങ്കയ്യ

ചാക്കോ കെ തോമസ്

ഡൽഹി: ഉത്തരേന്ത്യയിൽ 1400 പുതിയ എ.ജി സഭാഹാളുകൾ സ്ഥാപിക്കുമെന്ന് എജി അഖിലേന്ത്യാ സൂപ്രണ്ട് റവ.പോൾ തങ്കയ്യ പ്രസ്താവിച്ചു. ഡൽഹിയിൽ നടന്ന 74-ാമത് നോർത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൗൺസിലിൻ്റെ സമാപന ദിവസം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയിലെ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചുകൾ ഇരട്ടിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹിയിൽ നടന്ന റിപ്ലിക്കേഷൻ ഇനിഷ്യേറ്റീവിൻ്റെ ആദ്യ ബിരുദദാന ചടങ്ങിൽ റവ. പോൾ തങ്കയ്യ 1400 വേദ ശാസ്ത്ര വിദ്യാർഥികൾക്ക് ബിരുദങ്ങൾ നൽകി. മിഷൻ ഡയറക്ടർ റവ. സോളമൻ കിംഗിൻ്റെ നേതൃത്വത്തിലാണ് വേദശാസ്ത്ര ബിരുദധാരികൾ പരിശീലനം നേടിയത്.

ഉത്തരേന്ത്യയിലെ ഓരോ സംസ്ഥാനങ്ങളിൽ നിന്നുമുള്ളവരാണ് ബിരുദം നേടിയത്. അസംബ്ലീസ് ഓഫ് ഗോഡ് നോർത്ത് ഇന്ത്യ സൂപ്രണ്ട് റവ. രജനീഷ് ജേക്കബിൻ്റെ മേൽനോട്ടത്തിലും മാർഗനിർദേശത്തിലും ഉത്തരേന്ത്യയിൽ തന്നെ 1400 സഭകൾ സ്ഥാപിക്കാൻ അവരെ അയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരേന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ധാരാളം ശുശ്രൂഷകർ സമ്മേളനത്തിൽ പങ്കെടുത്തു.