വാളകം ഗാന്ധിഭവനിൽ സഹായമെത്തിച്ച് ഏ.ജി. കൊട്ടാരക്കര സെക്ഷൻ

വാളകം ഗാന്ധിഭവനിൽ സഹായമെത്തിച്ച് ഏ.ജി. കൊട്ടാരക്കര സെക്ഷൻ

കൊട്ടാരക്കര : ഏ.ജി. കൊട്ടാരക്കര സെക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാളകം ഗാന്ധിഭവൻ മേഴ്സി ഹോമിൽ പാർക്കുന്നവർക്ക് നൽകി വരുന്ന ഭക്ഷണ വിതരണം നടന്നു. കൊട്ടാരക്കര സെക്ഷൻ സിഎ കമ്മിറ്റി, തൃക്കണ്ണാമംഗൽ ഏ ജി. സിഎയും പങ്കാളികളായി. സെക്ഷനിലെ വിവിധ സഭകളിൽ നിന്നള്ളവർ വന്ന് സംബന്ധിച്ചു.

പാസ്റ്റർ സിജു മാത്യു നേതൃത്വം നൽകി. പാസ്റ്റർ റെജി ജോൺ പ്രസംഗിച്ചു. പാസ്റ്റർമാരായ ടി.എം. സാമുവേൽ, ബിനു വി എസ്, എബിൻ സഹോദരന്മാരായ റിന്റോ റെജി , ജേക്കബ് ജോൺ , രെഞ്ചു എന്നിവർ പങ്കെടുത്തു.