100 മണിക്കൂർ തുടർമാന പ്രാർത്ഥന : ജൂൺ 4 ഇന്നു രാത്രി 8 ന്  ഡോ. പോൾ തങ്കയ്യ പ്രസംഗിക്കും

100 മണിക്കൂർ തുടർമാന പ്രാർത്ഥന :  ജൂൺ 4  ഇന്നു രാത്രി 8 ന്   ഡോ. പോൾ തങ്കയ്യ പ്രസംഗിക്കും

 പുനലൂർ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് ജൂൺ 1 ന് രാവിലെ 6 മണിക്ക് ആരംഭിച്ച 100 മണിക്കൂർ ചെയിൻ പ്രയർ നാളെ രാവിലെ 10 മണിക്ക് സമാപിക്കും.

ഓരോ മണിക്കൂർ വീതമുള്ള പ്രാർത്ഥന സ്ലോട്ടുകളിൽ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള സഭകൾ, സെക്ഷനുകൾ, ഡിപ്പാർട്ട്മെൻറുകൾ, മിഷൻ യൂണിറ്റുകൾ നേതൃത്വം നല്കുന്നു. 

ദിവസവും രാത്രി 8 മുതൽ 10 വരെ പൊതുയോഗമായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. ഇന്നു രാത്രി 8 മണിക്ക് പൊതുയോഗത്തിൽ എ.ജി.ഐ. ജനറൽ സൂപ്രണ്ട് ഡോ. പോൾ തങ്കയ്യ മുഖ്യ പ്രഭാഷണം നടത്തും. നോർത്തേൺ ഡിസ്ട്രിക്ട് കൗൺസിൽ ഇവാഞ്ചലിസം ഡയറക്ടർ പാസ്റ്റർ സജു നിക്കോളാസ് അനുഭവം പങ്കുവയ്ക്കും. ബിജോ ജി.ബാബു ( ബഹ്റിൻ) സംഗീതാരാധന നയിക്കും.

ലോക ഉണർവിനായി തുടരുന്ന പ്രാർത്ഥനയുടെ ഭാഗമായാണ് പ്രാർത്ഥനാ ചങ്ങല സംഘടിപ്പിക്കുന്നത്. 

പ്രയർ ഡിപ്പാർട്ട്മെൻ്റ് ചെയർമാൻ പാസ്റ്റർ ജോമോൻ കുരുവിള, സെക്രട്ടറി പാസ്റ്റർ മനോജ് വർഗീസ്, ട്രഷറാർ പാസ്റ്റർ കുമാർദാസ്, കമ്മിറ്റിയംഗങ്ങളായ പാസ്റ്റേഴ്സ് കുര്യാക്കോസ് കെ .സി, ക്രിസ്റ്റഫർ.എം. ജെ തുടങ്ങിയവർ നേതൃത്വം നല്കും.

സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന പ്രാർത്ഥനയിൽ ഏവർക്കും പങ്കെടുക്കാവുന്നതാണ്. Zoom ID:892 7064 9969. Passcode :2023

 വിവരങ്ങൾക്ക് :  Pr. Jomon Kuruvilla -+91 6235355453, Pr. Manoj Varghese - +91 9048437210

Join Zoom Meeting

https://us06web.zoom.us/j/89270649969?pwd=bnJMZ3IwZTU4eCtQVHlvU2ZrM3piQT09