എജി മലയാളം ഡിസ്ട്രിക് സൺഡേസ്കൂൾ വാർഷിക പരീക്ഷ നവം.26 ന്

എജി മലയാളം ഡിസ്ട്രിക് സൺഡേസ്കൂൾ വാർഷിക പരീക്ഷ നവം.26 ന്

പുനലൂർ. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക് കൗൺസിൽ സൺഡേസ്കൂൾ വാർഷിക പരീക്ഷ നവം.26 ഞായറാഴ്ച ഉച്ചക്ക് 3 മണി മുതൽ 5 വരെ നടക്കും. 8500 ൽ പരം കുട്ടികളാണ് പരീക്ഷ എഴുതുന്നത്.

എ.ജി യുടെ 3 മേഖലകളിലുള്ള 53 സെക്ഷനിൽ ചോദ്യപേപ്പർ വിതരണം ചെയ്തു കഴിഞ്ഞുവെന്നും വളരെ ഉത്തരവാദിത്വത്തോടെ ഡിസ്ട്രിക് സൺഡെസ്ക്കൂൾ കമ്മിറ്റി വാർഷിക പരീക്ഷയ്ക്ക് വിപുലമായ ഒരുക്കങ്ങളാണ് ചെയ്തിരിക്കുന്നതെന്നും ട്രഷറർ  ബിജു ദാനിയേൽ ഗുഡ്ന്യൂസിനോട് പറഞ്ഞു.

ഡിസ്ട്രിക്ട് സൺ‌ഡേസ്കൂൾ ഡയറക്ടർ സുനിൽ പി വർഗീസ് (മാവേലിക്കര), സെക്രട്ടറി ജോൺസൻ .ടി ( തിരുവനന്തപുരം),  ട്രഷറർ ബിജു ഡാനിയേൽ ( എറണാകുളം) എന്നിവർ നേതൃത്വം നൽകും.