ഏ ജി മലയാളം : 100 മണിക്കൂർ ചെയിൻ പ്രയർ ജൂൺ 1 മുതൽ 5 വരെ

ഏ ജി  മലയാളം : 100 മണിക്കൂർ ചെയിൻ പ്രയർ ജൂൺ 1 മുതൽ 5 വരെ

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ്  മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് 100 മണിക്കൂർ ചെയിൻ പ്രയർ ജനുവരി 1 മുതൽ 5 വരെ തീയതികളിൽ ZOOM മുഖേന നടത്തുന്നു. നേരത്തെ 24 മണിക്കൂർ, 48 മണിക്കൂർ, 72 മണിക്കൂർ തുടർമാനമായി പ്രാർത്ഥന നടത്തിയിരുന്നു.

ജൂൺ 1 വ്യാഴാഴ്ച രാവിലെ 6 നു ആരംഭിക്കുന്ന പ്രാരംഭ യോഗത്തിൽ പ്രയർ ഡിപ്പാർട്ട്മെൻ്റ് ചെയർമാൻ പാസ്റ്റർ ജോമോൻ കുരുവിള അദ്ധ്യക്ഷത വഹിക്കും. സഭാ ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 8 മുതൽ 10 വരെ നടക്കുന്ന പൊതുയോഗത്തിൽ എ.ജി.ദേശീയ പ്രയർ കൺവീനർ ഡോ.ഡി. ജസ്റ്റിൻ ജോൺ മുഖ്യസന്ദേശം നല്കും. ജൂൺ രണ്ട് വെള്ളിയാഴ്ച വൈകിട്ട് 8 മുതൽ 10 വരെയുള്ള പൊതുയോഗത്തിൽ പാസ്റ്റർ എസക്കിയേൽ ജോഷ്വയും ജൂൺ മൂന്ന് ശനിയാഴ്ച വൈകിട്ട് 8 മുതൽ 10 വരെയുള്ള യോഗത്തിൽ സിസ്റ്റർ സാറാ ജോർജ് കോവൂരും ജൂൺ നാല് ഞായർ വൈകിട്ട് 8 മുതൽ 10 വരെ പാസ്റ്റർ സജു നിക്കോളാസും മുഖ്യസന്ദേശങ്ങൾ നല്കും. ജൂൺ അഞ്ച് തിങ്കൾ രാവിലെ 8 മുതൽ 10 വരെയുളള സമാപന യോഗത്തിൽ സഭാ ഡിസ്ട്രിക്ട് സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ് സമാപന സന്ദേശം നല്കും.

പൊതുയോഗങ്ങൾ ഒഴികെയുള്ള സമയം ഒരു മണിക്കൂർ വീതം ഉള്ള സെഷനുകളായി തിരിച്ചിട്ടുണ്ട്. ഓരോ സെഷനുകൾക്കും വിവിധ സഭകൾ, സെക്ഷനുകൾ, മിഷൻ കേന്ദ്രങ്ങൾ നേതൃത്വം നല്കും. 100 മണിക്കൂർ തുടർച്ചയായി പ്രാർത്ഥന തുടരും. സ്വദേശത്തും വിദേശത്തുമുള്ളവർ പ്രാർത്ഥനാ ചങ്ങലയിൽ അണി ചേരും. 

ലോക ഉണർവിനായി തുടരുന്ന പ്രാർത്ഥനയുടെ ഭാഗമായാണ് പ്രാർത്ഥനാ ചങ്ങല സംഘടിപ്പിക്കുന്നത്. 

പ്രയർ ഡിപ്പാർട്ട്മെൻ്റ് ചെയർമാൻ പാസ്റ്റർ ജോമോൻ കുരുവിള, സെക്രട്ടറി പാസ്റ്റർ മനോജ് വർഗീസ്, ട്രഷറാർ പാസ്റ്റർ കുമാർദാസ്, കമ്മിറ്റിയംഗങ്ങളായ പാസ്റ്റേഴ്സ് കുര്യാക്കോസ് കെ .സി, ക്രിസ്റ്റഫർ.എം. ജെ തുടങ്ങിയവർ നേതൃത്വം നല്കും

Zoom ID:892 7064 9969

Passcode :2023

വിവരങ്ങൾക്ക് : Pr. Jomon Kuruvilla - +91 6235355453