പാസ്റ്റർമാരുടെ മക്കൾക്ക്‌ വേണ്ടിയൊരു ത്രിദിന ക്യാമ്പ്

പാസ്റ്റർമാരുടെ മക്കൾക്ക്‌ വേണ്ടിയൊരു ത്രിദിന ക്യാമ്പ്
varient
varient
varient

പുനലൂർ : വേനലവധിക്കാലത്ത് കൂട്ടായ്മയുടെയും ഉണർവ്വിന്റെയും ഏകസ്വരമാകാൻ പാസ്റ്റർമാരുടെ മക്കൾക്കായി ഒരു ക്യാമ്പ് ഒരുങ്ങുന്നു. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ അടുത്തയിടെ രൂപം കൊടുത്ത മിനിസ്റ്റേഴ്സ് ചിൽഡ്രൻസ് ഫെലോഷിപ്പ് (MCF)എന്ന വിഭാഗം ആണ് ഈ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ദൈവദാസന്മാരുടെ മക്കളുടെ പ്രോത്സാഹനത്തിനും വളർച്ചയ്ക്കും നിലകൊണ്ട്, സൗഹൃദത്തിലൂടെയും കൂട്ടായ പ്രവർത്തനത്തിലൂടെയും , പ്രാർത്ഥനയിലൂടെയും, പക്വതയും കഴിവുമുള്ള തലമുറകളാക്കി, നിത്യതയ്ക്കായി അവരെ സജ്ജരാക്കുകയും ചെയ്യുക എന്നതാണ് MCF ന്റെ ദൗത്യം. 

ഏപ്രിൽ  24 മുതൽ 26 വരെ  മുട്ടുമൺ ഐസിപിഎഫ് സെന്ററിൽ  നടക്കുന്ന ക്യാമ്പിൽ പാസ്റ്റർമാരുടെ മക്കൾക്ക്  പ്രയോജനകരമാകുന്ന വിവിധ പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ കീഴിൽ ഇപ്പോൾ ശുശ്രൂഷിക്കുന്ന/ മുമ്പ് ശുശ്രൂഷിച്ചിട്ടുള്ള ദൈവദാസന്മാരുടെ മക്കൾ, 13 വയസ്സ് മുതൽ ഏത് പ്രായക്കാർക്കും ക്യാമ്പിൽ സംബന്ധിക്കാം.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും :  പാസ്റ്റർ സാംകുട്ടി ജോൺ (+91-7907338935), ഹെഫ്സൺ ജോൺ (91-9740194671)  

Advertisement