അസംബ്ലീസ് ഓഫ് ഗോഡ് സൺ‌ഡേ സ്കൂൾ ക്യാമ്പ് ഒരുക്കങ്ങൾ പൂർത്തിയായി

അസംബ്ലീസ് ഓഫ് ഗോഡ് സൺ‌ഡേ സ്കൂൾ ക്യാമ്പ് ഒരുക്കങ്ങൾ പൂർത്തിയായി

വാർത്ത : രാജീവ്‌ ജോൺ പൂഴനാട്

മാവേലിക്കര :  അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൌൺസിൽ സൺ‌ഡേ സ്കൂൾ ക്യാമ്പ്  ഏപ്രിൽ 17 മുതൽ19 വരെ മാവേലിക്കര ഐ ഇ എം ക്യാമ്പ് സെന്ററിൽ  നടക്കും. ഡിസ്ട്രിക്ട് സൺ‌ഡേ സ്കൂൾ ഡയറക്ടർ സുനിൽ പി. വർഗീസ് ജനറൽ കൺവീനർ ആയി പ്രവർത്തിക്കുന്ന ക്യാമ്പിൽ സെക്രട്ടറി ജോൺസൻ ടി, ട്രഷറർ ബിജു ഡാനിയേൽ എന്നിവർ നേതൃത്വം നൽകും.

സൂപ്രണ്ട് റവ. ടി.ജെ. സാമൂവേൽ, അസി.സൂപ്രണ്ട് റവ.ഐസക് വി. മാത്യു, സെക്രട്ടറി റവ.തോമസ് ഫിലിപ്പ്, ട്രഷറർ റവ.പി.കെ.ജോസ് തുടങ്ങിയവരോടൊപ്പം നിരവധി ദൈവദാസി ദാസന്മാർ ക്ലാസുകൾ നയിക്കും.

Advertisement