നെടുമ്പാശ്ശേരി ഏ.ജി : പുതിയ ആരാധനാലയം ഉദ്ഘാടനം സെപ്.3 ന്

നെടുമ്പാശ്ശേരി ഏ.ജി : പുതിയ ആരാധനാലയം ഉദ്ഘാടനം സെപ്.3 ന്

നെടുമ്പാശ്ശേരി : 35 വർഷമായി നെടുമ്പാശ്ശേരിയിൽ പ്രവർത്തിച്ചു വരുന്ന ഏ.ജി ഫെലോഷിപ്പ് സെന്ററിനു വേണ്ടി പണി കഴിപ്പിച്ച പുതിയ ആരാധനാലയത്തിന്റെ സമർപ്പണ പ്രാർത്ഥന സെപ്.3 ന് രാവിലെ 9 ന് നടക്കും.  

അസംബ്ലീസ് ഓഫ് ഗോഡ് ഉത്തര മേഖലാ ഡയറക്ടർ പാസ്റ്റർ ബാബു വർഗീസ്, ആലുവ സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ പി. റ്റി കുഞ്ഞുമ്മൻ , തൃശ്ശൂർ സെക്ഷൻ പ്രസ് ബിറ്റർ പാസ്റ്റർ സി. ജെ സാമുവേൽ എന്നിവർ പങ്കെടുക്കും.

അങ്കമാലി- എയർപോർട്ട് ബസ് റൂട്ടിൽ, നായത്തോട് ക്വാളിറ്റി എയർപോർട്ട് ഹോട്ടലിന്റെ മുൻവശത്തുള്ള കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് പുതിയ ആരാധനാ സ്ഥലം . ലിഫ്റ്റ്, സൗണ്ട് പ്രൂഫ്, എയർകണ്ടീഷൻ, കാർ പാർക്കിംഗ്, മറ്റെല്ലാ സൗകര്യങ്ങളോടും കൂടിയതാണ് പുതിയ ആരാധനസ്ഥലം. 

അപകടത്തിൽ നിന്ന് അത്ഭുതകരമായി വിടുതൽ പ്രാപിച്ച ക്രിസ്തീയ സംഗീതജ്ഞരായ ബ്രദർ ലോഡ്സ്ൻ ആന്റണിയും ടോംസൺ ബിജോർജും ഗാനശുശ്രൂഷ നയിക്കും. എ.ജിയിലെ സീനിയർ ശുശ്രൂഷകനും എഴുത്തുകാരനും ബൈബിൾ അദ്ധ്യാപകനുമായ പാസ്റ്റർ ബാബു ജോർജ് പത്തനാപുരം ആണ് സഭാ ശുശ്രൂഷകൻ.

നെടുമ്പാശ്ശേരിയിൽ വന്നുപോകുന്ന വിശ്വാസികൾക്കും മറ്റും എയർപോർട്ടിന് അടുത്തുള്ള ഈ ആരാധന സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. വിവരങ്ങൾക്ക് : 8086991167

Advertisement