വിമൺസ് മിഷണറി കൗൺസിൽ ത്രിദിന ക്യാമ്പ് മെയ് 1 മുതൽ 3 വരെ വടവാതൂരിൽ

വിമൺസ് മിഷണറി കൗൺസിൽ ത്രിദിന ക്യാമ്പ് മെയ് 1 മുതൽ 3 വരെ വടവാതൂരിൽ

കോട്ടയം: അസംബ്ലീസ് ഓഫ് ഗോഡ് കോട്ടയം സെക്ഷൻ വിമൺസ് മിഷണറി കൗൺസിൽ നേതൃത്വം നല്കുന്ന ത്രിദിന ക്യാമ്പ് മെയ് 1 മുതൽ 3 വരെ കോട്ടയം വടവാതൂർ എം.ആർ.എഫി നു സമീപമുള്ള ഏഷ്യൻ ബൈബിൾ കോളേജ് കാമ്പസിൽ നടക്കും. Filled with Spirit എന്ന പേരിൽ സംഘടിപ്പിക്കുന്ന ക്യാമ്പ് എ.ജി.കോട്ടയം സെക്ഷൻ സെക്രട്ടറി ഡോ.വിജി സാം ഉദ്ഘാടനം ചെയ്യും. സെക്ഷൻ വിമൺസ് മിഷണറി കൗൺസിൽ പ്രസിഡൻ്റ് രതിക ജോൺ അദ്ധ്യക്ഷത വഹിക്കും. ആത്മാവിൽ നിറയുക എന്നതാണ് ക്യാമ്പ് തീം.

ഡോ.സന്തോഷ് ജോൺ, ഡോ.രാജു എം.തോമസ്, ഡോ.വിജി സാം, ഡോ. ആനി ജോർജ്, ഡോ.അനിതാ ജെസ്ലി, ഡോ.ജെബി ജോയ് വർഗീസ്, ഷാജൻ ജോൺ ഇടയ്ക്കാട്, പാസ്റ്റർ രാജീവ് ജോൺ പൂഴനാട്, പാസ്റ്റർ ജോബി ജോസഫ്, പാസ്റ്റർ ഷാജി ജോർജ്, സിസ്റ്റർ പ്രമീള ജോർജ്, സിസ്റ്റർ മേഴ്സി വർഗീസ് തുടങ്ങിയവർ ക്ലാസുകൾ നയിക്കും. എ.ജി.മദ്ധ്യമേഖലാ ഡയറക്ടർ പാസ്റ്റർ ജെ.സജി സമാപന സന്ദേശം നല്കും. പാസ്റ്റർ ബാബു വർഗീസ് നയിക്കുന്ന എ.ജി.ക്വയർ സംഗീത ശുശ്രുഷ നയിക്കും. 

കൗൺസലിംഗ്, മോട്ടിവേഷണൽ സെഷൻ, വ്യക്തിത്വ വികസനം, പേരൻ്റിംഗ്, ആരോഗ്യ ബോധവത്കരണം, മിഷൻ അവെയർനെസ്, സോഷ്യൽ മീഡിയ ബോധവത്കരണം, ടാലൻ്റ് നൈറ്റ്, ആന്തരീകസൌഖ്യ ധ്യാനം തുടങ്ങി വിവിധ സെഷനുകൾ ക്രമീകരിച്ചിട്ടുണ്ട്. 12 വയസ് മുതൽ 30 വയസ് വരെയുള്ളവർക്കാണ് പ്രവേശനം. 100 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. സെക്ഷൻ വിമൺസ് മിഷണറി ഭാരവാഹികളായ രതിക ജോൺ, അമ്മാൾ ജോർജ്, ദീപ ഹെലൻ മാത്യു, ഷീബ ബാബു, ഗ്രേസി സാം തുടങ്ങിയവരും പ്രാദേശിക യൂണിറ്റ് ഭാരവാഹികളും നേതൃത്വം നല്കും. കൂടുതൽ വിവരങ്ങൾക്ക് രതിക ജോൺ 8589005106 അമ്മാൾ ജോർജ് 9446028786 ദീപ ഹെലൻ മാത്യൂ 8078585877 തുടങ്ങിയവരെ ബന്ധപ്പെടാവുന്നതാണ്.