പുതുപ്പള്ളി ഏ ജി യിൽ കൺവൻഷൻ മെയ് 2 മുതൽ

പുതുപ്പള്ളി ഏ ജി യിൽ കൺവൻഷൻ മെയ്  2 മുതൽ

കോട്ടയം:  പുതുപ്പള്ളി അസംബ്ലീസ് ഓഫ് ഗോഡ് പുതുപ്പള്ളി സഭയുടെ ആഭിമുഖ്യത്തിൽ  മെയ് 2, 3 (ചൊവ്വ ബുധൻ)  ദിവസങ്ങളിൽ സുവിശേഷ മഹായോഗവും സംഗീത വിരുന്നും പുതുപ്പള്ളി കന്നുകുഴി പാലത്തിനു സമീപമുള്ള സഭാ ഹാളിൽ നടക്കും. പാസ്റ്റർ വി.ജെ എബ്രഹാം ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ടെന്നിസൺ മാത്യു പൂനെ, പാസ്റ്റർ എബി ഏബ്രഹാം പത്തനാപുരം എന്നിവർ പ്രസംഗിക്കും. പാസ്റ്റർ കെ.എം കുരുവിള നേതൃത്വം നല്കും .