സഭകൾ പ്രശ്നം തീർക്കാനുള്ള ഇടമല്ല : പാസ്റ്റർ ടി. ജെ. ശാമുവേൽ

സഭകൾ പ്രശ്നം തീർക്കാനുള്ള ഇടമല്ല : പാസ്റ്റർ ടി. ജെ. ശാമുവേൽ

തിരുവല്ല : സഭകൾ പ്രശ്നം തീർക്കാനുള്ള സ്ഥലമായി ചിലർ തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന് എജി മലയാളം ഡിസ്ട്രിക് സൂപ്രണ്ട് പാസ്റ്റർ ടി.ജെ. ശാമുവേൽ പറഞ്ഞു. വ്യക്തമായ ആത്മീയ ഉദ്ദേശ്യങ്ങൾക്കു വേണ്ടിയാണ് സഭ  പണിയപ്പെട്ടിരിക്കുന്നത്. വേണ്ടാത്ത ഒരു ഉപകരണത്തെയും സഭയിൽ ആക്കിവെച്ചിട്ടില്ല. എല്ലാവർക്കും ആരാധിക്കുവാനും ആത്മീയ പരിപോഷണവും പരിശീലനവും നല്കു ന്നിടമാവണം ആലയം. എ.ജി.തിരുവല്ല സെക്ഷൻ വേങ്ങലിൽ കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ തകർന്നുപോയ സഭാഹാൾ പുതുക്കിപ്പണിതതു ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ കസേരകളും നേരെയിട്ടിരുന്നാലും ചിലർ അത് വലിച്ചു മാറ്റിയിടും. ക്രമം തെറ്റിച്ചു കളയുന്നവർ സഭയിൽ കടന്ന് കൂടിയിട്ടുണ്ട്. സഭയുടെ പ്രാർത്ഥനയാൽ രോഗികൾ സൗഖ്യമാകണമെന്നും ആത്മനിറവിന്റ ശുശ്രൂഷകൾ സഭയിൽ വെളിപ്പെടണമെന്നും പാസ്റ്റർ ടി.ജെ. ശാമുവേൽ പറഞ്ഞു. 

പ്രസ്ബിറ്റർ. പാസ്റ്റർ കെ. എസ്. ശാമുവേൽ അധ്യക്ഷത വഹിച്ചു. പാസ്റ്റമാരായ നെൽസൺ ശാമുവേൽ, ജോൺ എബ്രഹാം, ദാനിയേൽ തങ്കച്ചൻ, വി.ഐ. യോഹന്നാൻ, സ്റ്റീഫൻ ബേബി, തമ്പി എബ്രഹാം എന്നിവർ ആശംസകൾ അറിയിച്ചു.

പ്രൊഫസർ സാംമാത്യു റിപ്പോർട്ട് അവതരിപ്പിച്ചു.സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോൺസൺ വില്യം നേതൃത്വം വഹിച്ചു. ഗുഡ്ന്യൂസിന് വേണ്ടി പാസ്റ്റർ കെ. കെ. എബ്രഹാം ആശംസഅറിയിച്ചു.

Advertisement