അസംബ്ലീസ് ഓഫ് ഗോഡ് : നോർത്ത് വെസ്റ്റ് ഡിസ്ട്രിക്റ്റിനു പുതിയ ഭാരവാഹികൾ

അസംബ്ലീസ് ഓഫ് ഗോഡ് : നോർത്ത് വെസ്റ്റ് ഡിസ്ട്രിക്റ്റിനു പുതിയ ഭാരവാഹികൾ

വാർത്ത: പാസ്റ്റർ പ്രകാശ് മാത്യു ഡൽഹി

ഗുഡ്ഗാവ് : നോർത്ത് വെസ്റ്റ് ഡിസ്ട്രിക്റ്റ് ഓഫ് അസംബ്ലീസ് ഓഫ് ഗോഡിന്റെ ഡിസ്ട്രിക്റ്റ് ഭാരവാഹികളായി റവ.കോശി ബേബി (ചെയർമാൻ), റവ. സോളമൻ കിങ്സ് (വൈസ് ചെയർമാൻ), റവ. ലാലു വർഗീസ് (സെക്രട്ടറി), റവ. സിജു മാത്യു (ട്രഷറാർ), റവ. ജോൺസൺ രാമചന്ദ്രൻ ( കമ്മിറ്റിയംഗം) എന്നിവരെ തിരഞ്ഞെടുത്തു. ഭരണ സമിതിയുടെ കാലാവധി രണ്ടു വർഷമാണ്.

ഗുഡ്ഗാവിൽ നടന്ന 31-മത് കോൺഫ്രൻസിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. AGNI ജനറൽ സെക്രട്ടറി റവ.വി.സി.ജോർജ്കുട്ടി തിരഞ്ഞെടുപ്പിനു നേതൃത്വം നല്കി. കോൺഫറൻസിൽ റവ. പാപ്പി മത്തായി മുഖ്യ പ്രസംഗകനായിരുന്നു.