മലബാർ ഏ.ജി: പ്രസ്ബിറ്റേഴ്സിനെ തിരഞ്ഞെടുത്തു

മലബാർ ഏ.ജി: പ്രസ്ബിറ്റേഴ്സിനെ തിരഞ്ഞെടുത്തു
പാസ്റ്റർ ഇ.വി ജോൺ, കെ.വി. ചാണ്ടി , പാസ്റ്റർ വി.കെ. ജയിംസ് എന്നിവർ

വാർത്ത: പാസ്റ്റർ ജോബി ഇ.ടി. മാനന്തവാടി

വയനാട് :  ജില്ലയിലെ അസംബ്ലീസ് ഓഫ് ഗോഡ് കൽപ്പറ്റ, മാനന്തവാടി, ബത്തേരി സെക്ഷനുകളുടെ പ്രസ്ബിറ്റർമാരായി പാസ്റ്റർ കെ.വി. ചാണ്ടി (മാനന്തവാടി), പാസ്റ്റർ ഇ.വി ജോൺ (ബത്തേരി) പാസ്റ്റർ വി.കെ. ജയിംസ് (കൽപ്പറ്റ ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. 

മീനങ്ങാടി എ.ജി സഭയിൽ നടന്ന മീറ്റിംഗിൽ ഡിസ്ട്രിക്ട് സൂപ്രണ്ട് റവ.ഡോ.വി റ്റി എബ്രഹാം, സെക്രട്ടറി കെ.യു പീറ്റർ, ട്രഷറർ പാസ്റ്റർ അനീഷ് എം. ഐപ്പ് എക്സിക്യൂട്ടീവ് അംഗം പാസ്റ്റർ ഹെൻസ്വൽ ജോസഫ് എന്നിവർ നേതൃത്വം നൽകി.