ഏജി കൗൺസലിംഗ് ഖത്തർ ചാപ്റ്റർ: 22 പേർ ഗ്രാഡുവേറ്റ് ചെയ്തു

ഏജി കൗൺസലിംഗ് ഖത്തർ ചാപ്റ്റർ: 22 പേർ ഗ്രാഡുവേറ്റ് ചെയ്തു

വാർത്ത : അബ്രഹാം കൊണ്ടാഴി

ദോഹ: അസ്സംബ്ലീസ്‌ ഓഫ് ഗോഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൗൺസലിംഗ് ഖത്തർ ചാപ്റ്ററിന്റെ പ്രഥമ ഗ്രാഡുവേഷൻ ഏപ്രിൽ 13 ന് ആംഗ്ലിക്കൻ സെന്ററിലെ കൊരിന്ത് ഹാളിൽ നടന്നു. പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇൻ ക്ലിനിക്കൽ കൗൺസലിംഗ് (PGDCC) എന്ന കോഴ്സ് പൂർത്തിയാക്കിയ 22 പേർ ഗ്രാഡുവേറ്റ്‌ ചെയ്തു. ദോഹ ശാരോൻ ചർച്ച് പാസ്റ്റർ സാം തോമസിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച മീറ്റിംഗിൽ ഖത്തർ ചാപ്റ്റർ കോർഡിനേറ്റർ പാസ്റ്റർ സജി പി അധ്യക്ഷത വഹിച്ചു. പ്രശസ്ത ക്രൈസ്തവ ഗാനരചയിതാവ് ബ്രദർ കെ.ബി ഐസക് രചിച്ച തീം സോങ് ഗ്രാഡുവേറ്റ്സ് ആലപിച്ചു.

ദോഹ ഏജി അസ്സോസിയേറ്റ് പാസ്റ്റർ ജോസഫ് തോമസ് സ്ക്രിപ്ചർ റീഡിങ് നടത്തി. ഗ്രാഡുവേറ്റ്‌ ചെയ്തവരെ പ്രതിനിധീകരിച്ച് ബിർള പബ്ലിക് സ്കൂൾ ഹെഡ്മിസ്ട്രസ് ലിസ്സി ജോയി, ജോർജ്ജ് വർഗീസ്, ജോജി മാത്യു എന്നിവർ സംസാരിച്ചു.

ഐ.ഡി.സി.സി-പി.സി ചെയർമാൻ പാസ്റ്റർ പി.എം. ജോർജ്ജ്, ഐ.ഡി.സി.സി-പി.സി കോർഡിനേറ്റർ ബ്രദർ ബോബി തോമസ്, QMPC പ്രസിഡന്റ് പാസ്റ്റർ സന്തോഷ് തോമസ്, മുൻ വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് ബ്രദർ ബൈജു വർഗീസ്, MDiv വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് പാസ്റ്റർ യേശുദാസ് തോമസ്, പാസ്റ്റർ കെ.കോശി, ദോഹ ഏജി ഹിന്ദി-നേപ്പാളി പാസ്റ്റർ കുമാർ ഖഡ്ക, ദോഹ ഏജി ഹിന്ദി-ഉറുദു പാസ്റ്റർ ഐസക്, ജസ്റ്റിൻ മാത്യു തുടങ്ങിയവർ ആശംസകൾ നേർന്നു. 

ഗ്രേസ് ജബ്ബേസ് (Award for Academic Excellence), അനു റോബിൻ (Award for the Overall Performance) എന്നിവർക്കുള്ള അവാർഡുകൾ പാസ്റ്റർ പി.എം. ജോർജ്ജ്, പാസ്റ്റർ എൻ.ഒ ഇടിക്കുള എന്നിവർ നൽകി. AGIC ഡയറക്ടർ ഡോ. സന്തോഷ് ജോൺ കമ്മീഷനിങ് അഡ്രസ് നടത്തി ഗ്രാഡുവേറ്റ്സിനു സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും സമർപ്പണപ്രാർത്ഥന നടത്തുകയും ചെയ്തു.

ബ്രദർ എബിൻ വർഗീസിന്റെ നേതൃത്വത്തിലുള്ള ക്വയർ ഗാനശുശ്രൂഷയ്ക്കു നേതൃത്വം നൽകി. ഖത്തർ ചാപ്റ്റർ കോർഡിനേറ്റർ അബ്രഹാം കൊണ്ടാഴി നന്ദി പ്രകാശിപ്പിച്ചു.

 ബിജോ മാത്യു, റോബി തങ്കച്ചൻ, ബിനു ജോൺ, ജയ്മോൻ കുര്യാക്കോസ്, പ്രിൻസ് വിത്സൺ, അനൂപ് ജോൺ, സിസിൽ മാത്യു, അജോ തുടങ്ങിയവർ ഉൾപ്പെട്ട ദോഹ ഏജി യൂത്ത് ടീം നേതൃത്വം നൽകി.

Master of Divinity (IATA), Post Graduate Diploma in Clinical Counselling (AGATESA), Bachelor of Biblical Studies (BBS), Diploma in Biblical Studies (DBS) എന്നീ കോഴ്‌സുകളുടെ പുതിയ ബാച്ച് ജൂണിൽ ആരംഭിക്കും. 

 വിവരങ്ങൾക്ക് പാസ്റ്റർ സജി പി (55245774), അബ്രഹാം കൊണ്ടാഴി (55519147); email: agdohachurch@gmail.com