ബാംഗ്ലൂർ വിക്ടറി എ ജി 21 ദിന ഉപവാസ പ്രാർഥന സമാപിച്ചു

ബാംഗ്ലൂർ വിക്ടറി എ ജി 21 ദിന ഉപവാസ പ്രാർഥന സമാപിച്ചു
വിക്ടറി എ ജി വേർഷിപ്പ് സെന്റർ 21-ദിന ഉപവാസ പ്രാർഥന സമാപന ദിനത്തിൽ റവ.അനിസൺ കെ.ശാമുവേൽ (ഇടത് ) പ്രസംഗിക്കുന്നു. റവ.ഡോ.രവി മണി സമീപം.

ബെംഗളുരു: വിവിധ ആവശ്യങ്ങൾക്കു വേണ്ടി  ഹെബ്ബാൾ ചിരജ്ഞീവി ലേഔട്ട് വിക്ടറി ഇന്റർനാഷണൽ അസംബ്ലീസ് ഓഫ് ഗോഡ് വേർഷിപ്പ് സെന്ററിൽ (വി ഐ എ ജി ) നടത്തിയ 21-ദിന ഉപവാസ പ്രാർഥന സംയുക്ത ആരാധനയോടും തിരുവത്താഴ ശുശ്രൂഷയോടും സമാപിച്ചു.  റവ.അനിസൺ കെ.ശാമുവേൽ (കാനഡ) പ്രസംഗിച്ചു. വി ഐ എ ജി സീനിയർ പാസ്റ്റർ. റവ.രവി മണി തിരുവത്താഴ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.  

പാസ്റ്റർ ഡേൽ ,സിസ്റ്റർ മെറ്റിൽഡ ഡിസൂസ എന്നിവരും സംബന്ധിച്ചു.

വി ഐ എ ജി ക്വയർ ഗാനങ്ങൾ ആലപിച്ചു. ഏപ്രിൽ 23 മുതൽ രാവിലെയും വൈകിട്ടും നടന്ന പ്രാർഥനയിൽ പാസ്റ്റർമാരായ റ്റി.ജെ. സാമുവേൽ, അനിസൺ കെ.സാമുവേൽ, നൂറുദ്ദീൻ മുള്ള, ജോയ് പി.ഉമ്മൻ, ഡോ.ഗബ്രിയേൽ ബെൻ മൂഡ്ലി, എസ്.ആർ.മനോഹർ, ജസ്റ്റിൻ ജോർജ്, ക്ലമൻ്റ് ജോസ്, ഐ.ജോസ് കുണ്ടറ, ശേഖർ കലിയൻപൂർ, സോളമൻ, ഡിനോ സ്കറിയ, നിജു മാത്യൂ, ജസ്റ്റിൻ സാബു, സാബു തോമസ്, ജിബു ജേക്കബ് എന്നിവർ പ്രസംഗിച്ചു.