ബാംഗ്ലൂർ വിക്ടറി എ.ജി യിൽ 21 ദിന ഉപവാസ പ്രാർഥന സമാപിച്ചു
ബെംഗളുരു: ഹെബ്ബാൾ ചിരജ്ഞിവി ലേഔട്ട് വിക്ടറി ഇൻ്റർനാഷണൽ എജി വേർഷിപ്പ് സെൻ്ററിൽ നടത്തിയ 21 ദിന ഉപവാസ പ്രാർഥനാ സമ്മേളനം സംയുക്ത ആരാധയോടും തിരുവത്താഴ ശുശ്രൂഷയോടും കൂടെ യോഗം സമാപിച്ചു.
സീനിയർ ശുശ്രൂഷകൻ റവ.ഡോ.രവി മണി സമാപന ദിന സമ്മേളനത്തിൽ പ്രസംഗിച്ചു. കർണാടക ഗവ. മുൻ സ്പീക്കർ ഡേവിഡ് ശിമയോൻ ആശംസ അറിയിച്ചു.
മാതൃദിനത്തൊടനുബന്ധിച്ച് മൂന്ന് അമ്മമാരെ ആദരിച്ചു .
കർണാടകയിൽ ഏറ്റവും കൂടുതൽ കന്നട വിശ്വാസികൾ ആരാധിക്കുന്ന വിക്ടറി ഇൻ്റർനാഷണൽ അസംബ്ലീസ് ഓഫ് ഗോഡ് വേർഷിപ്പ് സെൻ്ററിൽ 21 ദിവസം പ്രാത്ഥനകളിൽ
പാസ്റ്റർമാരായ ആർ. ഏബ്രഹാം, ഡോ.ഗബ്രിയേൽ, എലീനർ മുഡ്ലി ,ക്ലമൻ്റ് ജോസ്, ഡിനോ സ്കറിയ, ജിബു ജേക്കബ്, നിജു മാത്യൂ, ജോൺ.സി.ജോർജ്, ജിബിൻ, ബൈജു കാട്ടാക്കട , സാബു ആൻഡ്രൂസ്, പ്രകാശ് ഹാൽമിഡി ,ലീന പ്രശാന്ത് , സിസ്റ്റർ ഷീബാ ജബീസ് എന്നിവർ പ്രസംഗിച്ചു.
ദേശത്തുടനീളം സുവിശേഷത്തിന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുക, കർണാടക ഇലക്ഷൻ സമാധാനപരമായ് തീരുന്നതിനും ,ലോകസമാധാനത്തിനും ,സന്തോഷവും സമാധാനവും നിറഞ്ഞ കുടുംബ ജീവിതം നയിക്കുവാൻ തുടങ്ങീ വിവിധ ആവശ്യങ്ങൾക്കു വേണ്ടിയാണ് ഉപവാസ പ്രാർഥന നടത്തിയത്.