പാസ്റ്റർ പ്രകാശ് സ്റ്റീഫൻ എ.ജി. പുൽപള്ളി സെക്ഷൻ പ്രസിബിറ്റർ
വയനാട്: മീനങ്ങാടി എ.ജി സഭാ ശുശ്രൂക്ഷകൻ പാസ്റ്റർ പ്രകാശ് സ്റ്റീഫൻ എ.ജി. പുൽപള്ളി സെക്ഷൻ്റെ പ്രസിബിറ്ററായി നിയമിതനായി. കോട്ടയം സ്വദേശിയായിരുന്ന പ്രകാശ് സ്റ്റീഫൻ കഴിഞ്ഞ നാല് പതിറ്റാണ്ടിലേറയായി മലബാറിൽ സുവിശേഷ വേല ചെയ്യുകയാണ്. എ. ജിയുടെ വിവിധ സഭകളിൽ ശുശ്രൂക്ഷിച്ചിട്ടുണ്ട്. നിലവിൽ വയനാട് ജില്ലയിലെ ഇവാഞ്ചലിസം ഡയക്ടറാണ്. ഭാര്യ ഗ്രേസ് പ്രകാശ്. മക്കൾ മൂന്ന് പേർ.
പാസ്റ്റർ സജി കണ്ണാടിക്കലാണ് സെക്ഷൻ സെക്രട്ടറി. പടപ്പനാനിയിൽ പി.എസ്.ബെന്നി ട്രഷറാറായും പാസ്റ്റർ ഇ. ജെ. മാത്യു കമ്മിറ്റിയംഗമായും പ്രവർത്തിക്കുന്നു.
Advertisement