അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് യുവജന ക്യാമ്പ് കുട്ടിക്കാനത്ത്

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് യുവജന ക്യാമ്പ് കുട്ടിക്കാനത്ത്

ഷാജൻ ജോൺ ഇടയ്ക്കാട്

പുനലൂർ : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിന്റെ യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസിഡേഴ്സിന്റെ ജനറൽ ക്യാമ്പ് ആഗസ്റ്റ് 29, 30, 31, 1 (ചൊവ്വ, ബുധൻ , വ്യാഴം, വെള്ളി) തിയതികളിൽ കുട്ടിക്കാനം മാർ ബെസേലിയോസ് എൻജിനിയറിങ്ങ് കോളേജിൽ നടക്കും. തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ഏ.ജി സഭകളിൽ നിന്നായി ആയിരത്തിലധികം സി.എ അംഗങ്ങൾ പങ്കെടുക്കും. ഡിസ്ട്രിക്ട് സി എ പ്രസിഡന്റ് പാസ്റ്റർ ജോസ് റ്റി ജോർജ് അദ്ധ്യക്ഷത വഹിക്കുന്ന ക്യാമ്പ് 29 ന് സഭാ സൂപ്രണ്ട് റവ.റ്റി.ജെ സാമുവൽ ഉദ്ഘാടനം ചെയ്യും.

വിഞ്‌ജാനപ്രഥവും ആത്മിക പ്രചോദനവു മായ ക്ലാസുകൾ, ചർച്ചകൾ, കാത്തിരിപ്പു യോഗം , ഗെയിംമുകൾ തുടങ്ങി വിവിധ പ്രോഗ്രാമുകൾ ഈ ക്യാമ്പിൽ ക്രമീകരിച്ചിട്ടുണ്ട്. യുവജനങ്ങൾ ഈ കാലഘട്ടത്തിൽ അഭിമുഖീകരിക്കുന്ന വിഷയങ്ങളെ ആസ്പദമാക്കി പ്രത്യേക കൗൺസിലിങ്ങ് ക്ലാസുകളും സംഘടിപ്പിച്ചിട്ടുണ്ട്.

ബൈബിൾ ക്ലാസുകൾക്കും പ്രഭാഷണങ്ങൾക്കും ഗാനശുശ്രുഷകൾക്കും അനുഗ്രഹിതരായ ദൈവദാസൻമാരും അദ്ധ്യാപകരും നേതൃത്വം നല്കും . പ്രസിഡന്റ് പാസ്റ്റർ ജോസ് ടി ജോർജ്, വൈസ് പ്രസിഡന്റ്‌ പാസ്റ്റർ അജീഷ് ക്രിസ്റ്റഫർ , സെക്രട്ടറി പാസ്റ്റർ ഷിൻസ് പി റ്റി,ജോയിന്റ് സെക്രട്ടറി ബിനീഷ് ബി പി, ട്രഷറർ പാസ്റ്റർ ജെ.എം രജീഷ്, ചാരിറ്റി കൺവീനർ ജോയൽ മാത്യു, ഇവാഞ്ചലിസം കൺവീനർ പാസ്റ്റർ സിജു മാത്യു എന്നിവർ സി എ ക്യാമ്പിന് നേതൃത്വം നല്കും .