സഭകളുടെ അഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കുവാൻ സഭാ നേതൃത്വം തയ്യാറാകണം: അഗ്മ

സഭകളുടെ അഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കുവാൻ സഭാ നേതൃത്വം തയ്യാറാകണം: അഗ്മ

പുനലൂർ :  തുടർച്ചയായി ഉണ്ടായി കൊണ്ടിരിക്കുന്ന സഭകളുടെ അഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കുവാൻ സഭാ നേതൃത്വം തയ്യാറാകണമെന്ന് അസംബ്ലീസ് ഓഫ് ഗോഡ് വേൾഡ് മലയാളി മീഡിയ അസോസിയേഷൻ. വിവിധ പെന്തെക്കോസ്ത് സഭകളിൽ ഇന്ന് നിരവധി പ്രശ്നങ്ങൾ ഉയർന്നു വരികയാണെന്നും പരിഹാരമുണ്ടാകാതെ മിക്കവയും കോടതി വ്യവഹാരങ്ങളിൽ എത്തി ചേരുകയാണ്. വേദപുസ്തക ഉപദേശ പ്രകാരം പ്രശ്നങ്ങൾ പരിഹരിക്കുവാൻ നേതൃത്വം മുൻ കൈയെടുക്കേണ്ടതാണ്. പല വിഷയങ്ങളിലും സമയോചിതമായ ഇടപ്പെടലുകൾ ഉണ്ടാകത്തിനാൻ അവ വഷളാക്കുകയും പിളർപ്പിലേക്ക് നീങ്ങുകയും ചെയ്യുകയാണ്. പ്രദേശിക സഭകളെ ഒന്നിപ്പിച്ച് നിർത്തുന്നതിനും പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിനും വേണ്ടി ശ്രമിക്കുന്നതിനുപകരം കോടതികളിൽ അഭയം പ്രാപിക്കേണ്ടി വരുന്നത് ഒരിക്കലും മാതൃകപരമല്ല. നിരവാര തകർച്ചയിലേക്ക് നയിക്കുന്ന ഈ ദുസ്ഥിതിക്ക് അതിവേഗം തീർപ്പുണ്ടാക്കേതാണെന്ന് ജൂലൈ 14-ന് നടന്ന അഗ്മ എക്സികുട്ടിവ് കമ്മിറ്റി അവശ്യപ്പെട്ടു.

പ്രസിഡന്റ് പാസ്റ്റർ ഡി. കുഞ്ഞുമോൻ അദ്ധ്യഷത വഹിച്ചു. ജനറൽ സെക്രട്ടറി പാസ്റ്റർ പോൾ മാള സ്വാഗതവും സെക്രട്ടറി പാസ്റ്റർ സജി ചെറിയാൻ കൃതജ്ഞതയും പറഞ്ഞു.

Advertisement