ഓസ്ട്രേലിയൻ ഇന്ത്യൻ പെന്തെക്കോസ്തൽ കോൺഫറൻസിനു ഏപ്രിൽ 7 നു തുടക്കം

സന്തോഷ് ജോർജ്ജ് (പബ്ലിസിറ്റി കൺവീനർ)
മെൽബൺ: ഓസ്ട്രേലിയൻ ഇന്ത്യൻ പെന്തെക്കോസ്തൽ കോൺഫെറൻസിന്റെ പന്ത്രണ്ടാമത് സമ്മേളനം മെൽബണിൽ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി നാഷണൽ കൺവീനർ പാസ്റ്റർ തോമസ് ജോർജ്ജ് അറിയിച്ചു. ഏപ്രിൽ 7 വെള്ളിയാഴ്ച്ച വൈകിട്ട് 6 മണിക്ക് ഐപിസി ഓസ്ട്രേലിയ റീജിയൻ പ്രസിഡണ്ട് പാസ്റ്റർ വർഗീസ് ഉണ്ണുണ്ണി കോൺഫറൺസ് ഉത്ഘാടനം ചെയ്യും. വെള്ളി,ശനി,ഞായർ ദിവസങ്ങളിൽ നടക്കുന്ന കോൺഫറൺസിൽ പാസ്റ്റർ ഷിബു തോമസ് (യൂഎസ്എ) മുഖ്യ സന്ദേശം നലകും. ഐപിസി ഓസ്ട്രേലിയ റീജിയൻ ക്വയർ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നല്കും.
ശനിയാഴ്ച്ച രാവിലെ 8.30 മുതൽ 10.30 വരെ ലേഡീസ് സെഷനും, 10.45 മുതൽ 12.30 വരെ ഫാമിലി സെഷനും ഉണ്ടായിരിക്കും. ഉച്ചയ്ക്ക് 1.30 മുതൽ 4 വരെ യൂത്ത് സെഷനും, വൈകിട്ട് 6 മുതൽ 9 വരെ പൊതുയോഗവും നടക്കും. ലേഡീസ് സെഷനിൽ സിസ്റ്റർ രേഷ്മ ഷിബു തോമസ്, യൂത്ത് സെഷനിൽ പാസ്റ്റർ മെർലിൻ ജോൺ എന്നിവർ മുഖ്യ സന്ദേശം നലകും. ഞായറാഴ്ച നടക്കുന്ന സഭയോഗത്തിൽ കർതൃമേശ ഉണ്ടായിരിക്കും.
വിവരങ്ങൾക്ക്: പാസ്റ്റർ ഏലിയാസ് ജോൺ (സെക്രട്ടറി) +61 423804644
ഇവാ. മനു ജോസഫ് (ലോക്കൽ കോർഡിനേറ്റർ) +61 410194394
ബ്രദർ സന്തോഷ് ജോർജ്ജ് (പബ്ലിസിറ്റി കൺവീനർ) +61 423743267