സഭാ വളർച്ചയിൽ മുന്നോട്ട്; ഐപിസി ഇരിങ്ങാലക്കുട സെന്റർ 20-ാം വർഷത്തിലേക്ക്

സഭാ വളർച്ചയിൽ മുന്നോട്ട്; ഐപിസി ഇരിങ്ങാലക്കുട സെന്റർ 20-ാം വർഷത്തിലേക്ക്

വാർത്ത: പാസ്റ്റർ സാജൻ സഖറിയ

തൃശൂർ: സഭാ വളർച്ചയിലും വികസന പ്രവർത്തനങ്ങളിലും മാതൃകയായ ഐപിസി ഇരിങ്ങാലക്കുട സെന്റർ  20-ാം വർഷത്തിലേക്ക്.

രണ്ടു പതിറ്റാണ്ടിൻ്റെ പ്രവർത്തന വർഷത്തിലേക്ക്  പ്രവേശിക്കുന്ന ഈ വർഷം ഓഗസ്റ് 8 മുതൽ 11 വരെ ഇരിങ്ങാലക്കുട മുൻസിപ്പൽ ടൗൺ ഹാളിൽ സെന്റർ വാർഷിക കൺവെൻഷനും നടക്കും.

ഐപിസി ഹെബ്രോൺ പൂച്ചട്ടി സഭയിൽ പ്രസിഡന്റ്‌ പാസ്റ്റർ ഗെരിസിം പി ജോണിന്റ അദ്ധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ സെന്റർ കൺവെൻഷന്റെ അനുഗ്രഹത്തിനായി വിപുലമായ കമ്മിറ്റി രൂപികരിച്ചു.

പാസ്റ്റർ ഗെരിസിം പി ജോൺ (ജനറൽ കൺവീനർ), പാസ്റ്റർ എബ്രഹാം തോമസ് (ജോയിന്റ് ജനറൽ കൺവീനർ), പാസ്റ്റർ ജോർജ്‌ തോമസ് (ജനറൽ കോ- ഓർഡിനേറ്റർ), പാസ്റ്റർ സാജൻ സഖറിയ.പി (പബ്ലിസിറ്റി ചെയർമാൻ), പാസ്റ്റർ സുബീഷ് കെ.വി (പബ്ലിസിറ്റി കൺവീനർ), പാസ്റ്റർ ജോണിക്കുട്ടി സി.ജെ (പബ്ലിസിറ്റി ജോയിന്റ് കൺവീനർ)എന്നിവരെയും പ്രയർ കൺവീനറായി പാസ്റ്റർ തോമസ് വർഗീസ്, പാസ്റ്റർമാരായ ഡെജി പി ജോസ്, സെബാസ്റ്റ്യൻ സാബു (പ്രയർ ജോയിന്റ് കൺവീനേഴ്സ് ) റോബർട്ട്‌ വീരാളി(ഫുഡ്‌ കൺവീനർ), പാസ്റ്റർ ജയപ്രകാശ്, പാസ്റ്റർ മനേഷ്.കെ (ജോയിന്റ് കോൺവീനേഴ്സ്), പാസ്റ്റർമാരായ ബിനു ബേബി, ജെയ്സൺ തോമസ്, വിനു പി. ചാക്കോ (മ്യൂസിക് കൺവീനേഴ്സ് ), ഷാജി പൂച്ചട്ടി, പാസ്റ്റർമാരായ ജെയിംസ് ഫിലിപ്പ് , കുഞ്ഞുമോൻ കോശി (അക്കോമഡേഷൻ കൺവീനേഴ്സ് ), പാസ്റ്റർ സുബീഷ് കെ. വി,  ജോയ് ആള്ളൂർ (ലൈറ്റ് & സൗണ്ട് കൺവീനേഴ്സ്), കെ.ഇ വർഗീസ്, പാസ്റ്റർമാരായ ബിജു ഫിലിപ്പ് , ബിജു (ട്രാൻസ്‌പോർട്ടേഷൻ കൺവീനേഴ്സ്), പാസ്റ്റർ ഷിബു തോമസ്, ഗ്ലാഡ്‌വിൻ തോമസ്, വിജോയ് സി.വി (വിജിലിൻസ് & വോളണ്ടിയർ കൺവീനേഴ്സ് ) ഡോ. സി.ജെ.ജേക്കബ്, പാസ്റ്റർ ശമുവേൽ കെ . എബ്രഹാം (ഫിനാൻസ് കൺവീനേഴ്സ് ) എന്നിവരെയും തിരഞ്ഞെടുത്തു. സെൻ്റർ സെക്രട്ടറി പാസ്റ്റർ ജോർജ് തോമസ് മീറ്റിംഗിനു നേതൃത്വം നൽകി.

ഇരിഞ്ഞാലക്കുടയിലെ അത്മീയ വളർച്ചയിൽ നിലകൊണ്ട സെൻ്ററിൻ്റെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നതിനും പുതിയ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനും വിപുലമായ പദ്ധതികൾ നടപ്പിലാക്കുമെന്ന് സെൻ്റർ ഭാരവാഹികൾ അറിയിച്ചു.