ഇന്ത്യയ്ക്കുവേണ്ടിയുള്ള മുഴുരാത്രി പ്രാർഥന മാർച്ച് 28 മുതൽ ഡൽഹിയിൽ

ഇന്ത്യയ്ക്കുവേണ്ടിയുള്ള മുഴുരാത്രി പ്രാർഥന മാർച്ച് 28 മുതൽ ഡൽഹിയിൽ

ന്യൂഡൽഹി: സഭാവ്യത്യാസമില്ലാതെ ഭാരതത്തിനുവേണ്ടി പ്രാർഥിക്കാൻ അഖിലേന്ത്യാ ഇന്റർ ഡിനോമിനേഷൻ മുഴുരാത്രി പ്രാർഥന ഒരുക്കുന്നു. ന്യൂഡൽഹി ഫ്‌ലോറൻസ് ബൈകോഹ് ലി രജൗരി ഗാർഡനിൽ മാർച്ച് 28 - 30 വരെ മൂന്നു രാത്രികളിലാണു മുഴുരാത്രി പ്രാർഥന നടത്തുന്നത്. രാത്രി 9.30 മുതൽ രാവിലെ 4.30 വരെയും രാവിലെ 5 മുതൽ 10 വരെയുമാണു പ്രാർഥന. ശക്തമായ സന്ദേശങ്ങൾ, ആത്മീയ ഗാനശുശ്രൂഷ, ഫ്‌ലാഗ് മാർച്ച്, ആരാധന എന്നിവ ഉണ്ടായിരിക്കും.

ഏജി ഇന്ത്യ ജനറൽ സൂപ്രണ്ടന്റ് റവ. പോൾ തങ്കയ്യ ഡൽഹിയിൽ ആയിരുന്നപ്പോൾ ആയിരക്കണക്കിന് ആളുകൾ ഒരുമിച്ച് നമ്മുടെ ദേശത്തിനുവേണ്ടി പ്രാർഥിച്ച് ഇന്ത്യയെ അനുഗ്രഹിക്കുക എന്ന ദൈവശബ്ദം കേട്ടതാണു ഈ മുഴുരാത്രിപ്രാർഥനയ്ക്കു പദ്ധതിയിട്ടത്. പ്രാർഥനയിൽ പങ്കെടുക്കാൻ പതിനായിരത്തി ലധികം ആളുകൾ തയ്യാറായികഴിഞ്ഞെന്നു അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള ദൈവസഭകൾ ഈ പ്രാർഥനയിൽ ഓൺലൈനിലൂടെയും പങ്കെടുക്കുന്നുണ്ട്. ഭാരതത്തിനുവേണ്ടിയുള്ള ഈ പ്രാർഥനയിൽ ഏവരും പങ്കെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisement