അപ്കോൺ സംയുക്ത ആരാധന മാർച്ച്‌ 31ന്

അപ്കോൺ സംയുക്ത ആരാധന മാർച്ച്‌ 31ന്

അബുദാബി : അബുദാബി പെന്തെക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷൻ(APCCON) ൻ്റെ   സംയുക്ത ആരാധന മാർച്ച്‌ 31 ഞായറാഴ്ച വൈകിട്ട് 7.45 മുതൽ 10 വരെ അബുദാബി മുസഫയിൽ നടക്കും.  അപ്കോൺ ക്വയർ ഗാനങ്ങൾ ആലപിക്കും. അനുഗ്രഹീത ദൈവദാസന്മാർ ദൈവവചനത്തിൽ നിന്നും ശുശ്രൂഷിക്കും. മീറ്റിങ്ങിന് അപ്കോൺ പ്രസിഡന്റ് പാസ്റ്റർ എബി എം വർഗീസ്, വൈസ് പ്രസിഡന്റ് പാസ്റ്റർ സജി വർഗീസ്, സെക്രട്ടറി  ജോഷ്വാ ജോർജ് മാത്യൂ തുടങ്ങിയവർ നേതൃത്വം നൽകും.