അറിയായ്മയുടെ ലോകത്തോട് ഒരു വാക്ക്

അറിയായ്മയുടെ ലോകത്തോട് ഒരു വാക്ക്

പാസ്റ്റർ യേശുദാസ് തോമസ്

നുഷ്യർ വിവരസാങ്കേതിക വിദ്യകളിൽ വളരെ മുന്നേറിയെങ്കിലും 'വിവരം' വേണ്ടവിധത്തിലില്ലാത്തവരാണ് സമൂഹത്തിലെ ഭൂരിഭാഗവും എന്ന് വേദപുസ്തക വെളിച്ചത്തിൽ മനസ്സിലാക്കുവാൻ കഴിയും.

മനുഷ്യനു തന്റെ സ്രഷ്ടിതാവ് ആരാണെന്നു തിരിച്ചറിയാൻ കഴിയാത്തതാണ് അവന്റെ ഏറ്റവും വലിയ അറിവില്ലായ്മ.. ഇയ്യോബ് പറയുന്നു “എന്റെ സ്രഷ്ടാവായ ദൈവം എവിടെ എന്ന് ഒരുത്തനും ചോദിക്കുന്നില്ല” Job 35:11. വിശുദ്ധ വേദപുസ്തകം പറയുന്നു “യഹോവ തന്നേ ദൈവം എന്നറിവിൻ, അവൻ നമ്മെ ഉണ്ടാക്കി നാം അവനുള്ളവർ ആകുന്നു.” സങ്കീ. 100:3. എന്നാൽ ബുദ്ധിമാൻ എന്ന് സ്വയം അഭിമാനിക്കുന്ന മനുഷ്യൻ വിവേകഹീനനായി, നശിച്ചു പോകുന്ന മൃഗങ്ങളായ പശു, ആന, കുരങ്ങ് , പാമ്പ് , പക്ഷി , മനുഷ്യൻ അങ്ങിനെ ഭൂതലത്തിലുള്ള സകലതിനെയും ദൈവമായി കരുതി അതിന്റെ രൂപം ഉണ്ടാക്കി അതിന്റെ മുമ്പിൽ വണങ്ങി നമസ്കരിക്കുകയും അതിനോട് പ്രാർത്ഥിക്കുകയും ചെയ്യുന്നു.

ശമര്യസ്ത്രീയോട് യേശു സംഭാഷിക്കുമ്പോൾ പറയുന്നത് “നിങ്ങൾ അറിയാത്തതിനെ നമസ്കരിക്കുന്നു”  യോഹ.4:22. ഇത് തന്നെയാണ് ഇന്നുള്ള വലിയ കൂട്ടത്തിന്റെയും അവസ്ഥ. അറിയാത്തതിനെ നമസ്കരിക്കുക. എന്നാൽ തനിക്ക് ക്രിസ്തുവിനെ വെളിപ്പെടുത്തിക്കിട്ടിയപ്പോൾ വീണ്ടും അറിവില്ലായ്മയുടെ ലോകത്തു തുടർന്നില്ല. മറിച്ചു പുതിയ ജീവിതത്തിന്റെ തുടക്കം കുറിച്ച് കൊണ്ട് അറിഞ്ഞ മിശിഹായെ തന്റെ ജനത്തിന്റെ ഇടയിൽ സുവിശേഷിച്ചു.

ഒരു സൃഷ്ടിക്കും തൻ്റെ സ്രഷ്ടാവിനെ സൃഷ്ടിക്കുവാൻ കഴികയില്ല എന്നുള്ള തിരിച്ചറിവ് ഇതുവരെയും പ്രാപിക്കാത്ത ലോകത്തിലെ ജ്ഞാനികൾ ആയിട്ടുള്ള ഒരു വലിയ സമൂഹത്തെ നമ്മൾക്ക് കാണുവാൻ സാധിക്കും.

ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാൻ ഉണ്ടോ എന്ന് കാണ്മാൻ ദൈവം സ്വർഗ്ഗത്തിൽ നിന്ന് മനുഷ്യപുത്രന്മാരെ നോക്കുന്നു എന്നു സങ്കീർത്തനത്തിൽ വായിക്കുന്നു. എന്നാൽ ബുദ്ധിമാൻ എന്ന് നിരൂപിക്കുന്ന മനുഷ്യനാകട്ടെ തന്നെ സൃഷ്ടിച്ചവനായ ദൈവം ആരാണെന്നുള്ള തിരിച്ചറിവില്ലാതെ കാണുന്നതിനെയെല്ലാം ദൈവമായി കണക്കാക്കുന്നു.

തന്റെ സൃഷ്ടിതാവിനെ തപ്പിനോക്കി കണ്ടെത്താമോ എന്നു വെച്ച് അവനെ മനുഷ്യൻ അന്വേഷിച്ചു കൊണ്ട് പല സ്ഥലങ്ങളിലേക്ക് തീർത്ഥയാത്ര പോകുമ്പോൾ യഥാർത്ഥത്തിൽ ദൈവം മനുഷ്യന്റെ സമീപത്തു തന്നെ ഉണ്ടെന്നുള്ള വസ്തുത അറിയാതെ പോകുന്നു. ദൈവം തൻറെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ അവൻ്റെ പ്രവർത്തികളാൽ ബുദ്ധിക്കു തെളിവായി വെളിപ്പെടുത്തിയിരിക്കുന്നു. അങ്ങിനെ സകല മനുഷ്യരും രക്ഷ പ്രാപിപ്പാനും സത്യത്തിന്റെ പരിഞ്ജാനത്തിൽ എത്തുവാനും ദൈവം ഇച്ഛിക്കുന്നു.

മനുഷ്യന് നഷ്ടപ്പെട്ട് പോയ കാലങ്ങളെ ദൈവം അറിയായ്മയുടെ കാലങ്ങളായി കണക്കാക്കി ഇപ്പോൾ എല്ലായിടത്തും എല്ലാവരും മനസാന്തരപ്പെടേണമെന്നു മനുഷ്യരോടുള്ള കല്പനയാണ്. നഷ്ടപ്പെട്ടു പോയ സമയങ്ങളെ ഓർത്തു പശ്ചാത്തപിച്ചു, മടങ്ങി ദൈവത്തിങ്കലേക്കു വരുവാൻ ദൈവം ആഗ്രഹിക്കുന്നു.

ദൈവം ആരാണെന്നും, ലോകത്തെയും ലോകത്തിലുള്ളതിനേയും ഉണ്ടാക്കിയവൻ ആരാണെന്നും ‘യേശുക്രിസ്തു’ എന്ന തന്റെ ഏകജാതനായ പുത്രനെ ഈ ലോകത്തിലേക്ക് അയച്ചത് മുഖാന്തരം വെളിപ്പെടുത്തിയിരിക്കുന്നു.

അവനാണ് ഏകസത്യദൈവമെന്നും അവനെ മാത്രമെ വണങ്ങാവു, അവൻ മാത്രമാണ് ആരാധനക്ക് യോഗ്യൻ എന്ന് വെളിപ്പെടുത്തി കിട്ടിയിരിക്കുമ്പോൾ ഇനിയും അഞ്ജതയുടെ ലോകത്തുനിന്നും അറിവുള്ളവനായി പുറത്തുവരുവാൻ ദൈവം ആയുസ്സു ദീർഘിപ്പിച്ചു തന്നിരിക്കുന്നു. അവസരം പാഴാക്കാതെ ബുദ്ധിയും പരിഞ്ജാനവുമുള്ളവരായി ജീവിക്കുവാൻ ദൈവം സഹായിക്കട്ടെ.

Advertisement