ഹൃദയത്തുടിപ്പിൻ്റെതാളം അറിയുന്നവൻ

ഹൃദയത്തുടിപ്പിൻ്റെതാളം അറിയുന്നവൻ

ലേഖനം:

ഹൃദയത്തുടിപ്പിൻ്റെതാളം അറിയുന്നവൻ

സുനിൽ ഏബെൻഏസർ (ദോഹ, ഖത്തർ)

ർക്കൊക്കെ അറിയാൻ പറ്റും ഈ ഹൃദയ വേദനയുടെ താളംഏത് ഡോക്ടർ ക്ക് അറിയാം?.

കാര്യം കുറച്ചു കൂടി വിശദീകരിക്കാം

മനുഷ്യൻ്റെ ഹൃദയത്തുടിപ്പിൻ്റെ വേഗത 

ഹൃദയത്തിൻ്റെ ചലനശേഷി ഹൃദയത്തിൻ്റെ ശക്തി ജീവൻ ഹൃദയത്തിൻ്റെ രുപം അങ്ങനെ എല്ലാ വിദ പരിശോദനാ രീതികളും ഇന്ന് സൂപ്പർ സെഷ്യലിറ്റി ഹോസ്പിറ്റലുകളിൽ ലഭ്യമാണ്

എന്നാൽ അതിന് അപ്പുറം

ഈ ഹൃദയം എന്ന ആ മനോഹര മായ അവയത്തിന് മനുഷ്യർക്ക് കണ്ടെത്താൻ പറ്റാത്ത ചില ഉണ്ട് .ദൈവവചനത്തിൽ നിന്നു തന്നെ നമുക്ക് ചിന്തിക്കാം.

1 ശമുവൽ 1:13

"ഹന്നാ ഹൃദയം കൊണ്ടു സംസാരിച്ചതിനാൽ അവളുടെ അധരം അനങ്ങിയതല്ലാതെ ശബ്ദം കേൾപ്പാനില്ലായിരുന്നു ആകയാൽ അവൾക്കു ലഹരി പിടിച്ചിരിക്കുന്നു എന്നു ഏലിക്കു തോന്നി പ്പോയി

1:14 ഏലി അവളോട് നീ എത്രത്തോളം ലഹരിപിടിച്ചിരിക്കും നിൻ്റെ വീഞ്ഞ് ഇറങ്ങട്ടെ എന്നു പറഞ്ഞു

1:15 അതിനു ഹന്നാ ഉത്തരം പറഞ്ഞത് അങ്ങനെയല്ല യജമാനനേ ഞാൻ മനോവ്യസനമുള്ള സ്ത്രീ ഞാൻ വീഞ്ഞോ മദ്യമോ കുടിച്ചിട്ടില്ല യഹോവയുടെ സന്നിധിയിൽ എൻ്റെ ഹൃദയം പകരുകയത്രെ ചെയ്തതു

ഹന്നാ ചിലവർഷങ്ങൾക്ക് ശേഷം ദേവാലയത്തിൽ വന്നപ്പോൾ

1 ശാമുവേൽ 1:27 ഈ ബാല നായിട്ടു ഞാൻ പ്രാർത്ഥിച്ചു ഞാൻ യഹോവയോടു കഴിച്ച അപേക്ഷ യഹോവ എനിക്കു നല്കിയിരിക്കുന്നു എന്ന് പറഞ്ഞു .

നമ്മൾ ഹന്നയെ കുറിച്ചു കണ്ടല്ലോ

ഹന്നായുടെ ഹൃദയ വ്യസനം അറിഞ്ഞ കർത്താവ് അവൾ ഉച്ചത്തിൽ ആരുന്നോ പ്രാർത്ഥിച്ചത് അല്ല വളരെ ഹൃദ്യമായി ഏലി പുരോഹിതനോട് വന്ന് അവൾ പറഞ്ഞോ അവളുടെ വിഷമം . ഇല്ല .

ഹന്നായുടെ ഹൃദയം സംസരിച്ചത് സ്വർഗ്ഗിയ പിതാവ് സ്രദ്ധവെച്ച് കേട്ടു 

നിൻ്റെ ഹൃദയത്തിൻ്റെ വേദന അറിയുന്ന കർത്താവ് ഹന്നായുടെ പ്രാർത്ഥനയ്ക്ക് മറുപടി അയച്ചത് കണ്ടോ പ്രിയരെ അവളുടെ ഹൃദയവേദനയാലും, മനോ വിഷമത്തിനാലും , അപമാനത്തിനും ഇടയായ ഹന്നയെ വീണ്ടും അതെ സ്ഥിതിയിൽ വിട്ടുകൊടുക്കാതെ അവളുടെ യാചന കേട്ട് മറുപടി നൽകുന്ന ഒരു പരിശുദ്ധനായവൻ നിനക്കായി കൂടെയുണ്ട്. വിഷമിക്കണ്ട നിൻ്റെ വേദന ഒപ്പിയെടുക്കാൻ അവൻ കൂടെയുണ്ട്.

ഹൃദയ വിചാരത്തിൻ്റെ അടുത്ത ഒരു സംഭവം പറയാം :

മർക്കോസ് 2:7 [ പരീശൻമാർ ഇരുന്നു കൊണ്ടു ] ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ഹൃദയത്തിൽ ചിന്തിച്ചു കൊണ്ടിരുന്നു 

2:8 ഇങ്ങനെ അവർ ഉള്ളിൽ ചിന്തിക്കുന്നതു യേശു ഉടനെ മനസ്സിൽ ഗ്രഹിച്ചു അവരോടു നിങ്ങൾ ഹൃദയത്തിൽ ഇങ്ങനെ ചിന്തിക്കുന്നത് എന്ത്?.

കർത്താവ് അവരുടെ ഹൃദയ വിചാരത്തെ മനസ്സിലാക്കി അതിന് തക്ക പ്രവൃത്തി ചെയ്തു

പക്ഷവാതക്കാരനോട് നിൻ്റെ പാപങ്ങളെ മോചിച്ചിരിക്കുന്നു കിടക്ക എടുത്തു നടക്ക എന്ന് കർത്താവ് പറഞ്ഞപ്പോൾ

അവൻ കിടക്കയെടുത്ത് വീട്ടിൽ പോയി. നമ്മുടെ ഹൃദയത്തിൻ്റെ നിരൂപണ ങ്ങളുടെ ആഴം അറിയുന്നവൻ കൂടെയുണ്ട് അല്ലേ ?. 

നിശ്ചയമായും യേശു നമ്മുടെ ഹൃദയത്തിൻ്റെ നൊമ്പരം അറിയുന്നു. ഹൃദയത്തിൻ്റെ അവസ്ഥകൾ എങ്ങനെ ഒക്കെ എന്ന് നോക്കാം .

ചില സമയങ്ങളിൽ ഹൃദയം സ്തംഭിച്ചിരിക്കാറില്ലയോ.

എങ്ങനെ ആണെന്ന് ?

സങ്കീർത്തനം 143:4 പറയുന്നു

" ആകയാൽ എൻ്റെ മനം എൻ്റെ ഉള്ളിൽ വിഷാദിച്ചിരിക്കുന്നു. എൻ്റെ ഹൃദയം എൻ്റെ ഉള്ളിൽ സ്തംഭിച്ചിരിക്കുന്നു "

മനം കലങ്ങുന്ന വേളയിൽ നമ്മുടെ ചിന്തകൾക്ക് പോലും മാറ്റം സംഭവിക്കാം.

എന്നാൽ ദൈവവചനം പറയുന്നു:

എത്ര പ്രശ്നത്തിലും ഹൃദയ ചിന്തകൾ ദൈവികഹിത പ്രകാരം ഉള്ളത് ആയിരിക്കണം എന്ന് നമ്മുടെ ഹൃദയത്തെ സാത്താൻ കവരരുത് .

അപ്പോ. പ്രവർത്തികൾ 5:3:

"സാത്താൻ നിൻ്റെ ഹൃദയം കൈവശമാക്കിയത് എന്ത്?"

സാധ്യത തള്ളിക്കളയരുത്.

മനുഷ്യനെ അശുദ്ധമാക്കുന്നത് എന്താണ് ?

മാർക്കോസ് " 7:21-22 " അകത്തു നിന്നു മനുഷ്യരുടെ ഹൃദയത്തിൽ നിന്നു തന്നെ ദുശ്ചിന്ത ,വ്യഭിചാരം ,പരസംഗം, കൊലപാതകം ,മോഷണം ,അത്യാഗ്രഹം, ദുഷ്ടത , ചതി , ദുഷ്കർമ്മം വിടക്കു കണ്ണു, ഭൂഷണം ,അഹങ്കാരം, മൂഡത എന്നിവ പുറപ്പെടുന്നു

അപ്പോ :7:20 മുനുഷ്യരിൽ നിന്ന് പുപ്പെടന്നതത്രേ മനുഷ്യനെ അശുദ്ധമാക്കുന്നത് "

ദൈവത്തിൻ്റെ ഹൃദയം പ്രകാരം ഉള്ള ഒരു ദൈവ പൈതലായി ജീവിക്കണമെങ്കിൽ

ദാവീദ് പ്രാർത്ഥിച്ചത് പോലെ

സങ്കീർത്തനം 51:

" ദൈവമേ നിർമ്മല മായോരു ഹൃദയം എന്നിൽ സൃഷ്ടിച്ചു സ്ഥിരമായോ രാന്മാവിനെ എന്നിൽ പുതുക്കേണമേ

ഒരു പുതു ഹൃദയത്തിനായ് ആഗ്രഹിക്കാം. 

ഹൃദയത്തിൽ നിറഞ്ഞു കവിയുന്ന ലാവണ്യ വാക്കുകൾ മറ്റുള്ള ഹൃദയങ്ങളെ നാം ആശ്വസിപ്പിക്കണം. എന്നാൽ എങ്ങനെ അതിന് കഴിയും

സങ്കീർത്തനം 103:5 നിൻ്റെ യൌവനം കഴുകനെ പോലെ പുതുകി വരത്തക്ക വണ്ണം അവൻ നിൻ്റെ വായ്ക്കു നന്മ കൊണ്ട് തൃപ്തി വരുത്തുന്നു.

ഹൃദയം നല്ലതാണെന്നാൽ വായ് നല്ലത് പ്രസ്താവിക്കും. ഹൃദയത്തിൻ്റെ താളഗതികളെ രുചിച്ചറിയുന്നവൻ നിൻ്റെ ഏത് പ്രശ്നത്തിലും കൂടെ ഇരിക്കും.

എന്നാൽ ദൈവത്തിൻ്റെ ഹൃദയപ്രകാരമല്ലാത്ത ശത്രുവാകുന്ന സാത്താൻ കൈയ്യടക്കി വെച്ചിരിക്കുന്ന ചില ഹൃദയങ്ങൾഉണ്ട് .

അവർക്ക് അവര് അനുഭവിക്കുന്ന മനോവിചാരങ്ങൾ മനോവിഷമങ്ങൾക്ക് ഒരിക്കലും ശശ്വതമായ പരിഹാരം ലഭിക്കാതെ പലതിൽ ആശ്രയിക്കും. ലൗകിക സുഖങ്ങൾ തേടി അലയുന്ന അനേക ജീവിതങ്ങൾ നമുക്ക് ചുറ്റും ധാരാളം ഉണ്ട്. ചിലർ അതിന് പരിഹാരം കാന്നുന്നത് സ്വന്തം ജീവൻ അങ്ങ് തീർക്കുക , നശിപ്പിക്കുക എന്നതാണ്.

മനം തകർന്ന നിങ്ങൾക്ക് ഇതുവരെ ഒരു ആശ്വസം ലഭിച്ചില്ല എങ്കിൽ ഹൃദയത്തിൻ്റെ ഭാഷയിൽ പറഞ്ഞു കൊള്ളട്ടെ. നിങ്ങളുടെ ഹൃദയം യേശുവിൻ്റെ കൈകളിൽ ആണോ എന്ന് സ്വയം പരിശോധിക്കുക.

നിശ്ചയമായും ഹൃദയഭാരങ്ങൾ വേദനകൾ മനോവിഷമങ്ങൾ എല്ലാം കർത്താവ് എടുത്ത് മാറ്റും.

മത്തായി 5:4 ദു:ഖിക്കുന്നവർ ഭാഗ്യവാൻമാർ അവർക്കു ആശ്വാസം ലഭിക്കും.

മത്തായി 5: 8 ഹൃദയ ശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ അവർ ദൈവത്തെ കാണും .

അതാണ് മനുഷ്യൻ എന്ന സൃഷ്ടിയെക്കുറിച്ച് ദൈവത്തിൻ്റെ കരുതൽ .

നമ്മുടെ ഹൃദയതുടിപ്പ് അറിയുന്ന ഒരു നല്ല കർത്താവ് കൂടെയുണ്ട്.

Advertisement