അലൻ വർഗീസ് ആസ്ബറി തിയോളജിക്കൽ സെമിനാരിയുടെ പുതിയ രജിസ്ട്രാർ

അലൻ വർഗീസ് ആസ്ബറി തിയോളജിക്കൽ സെമിനാരിയുടെ പുതിയ രജിസ്ട്രാർ

വാർത്ത: മോൻസി മാമ്മൻ, തിരുവനന്തപുരം

യു.എസ്.എ : അമേരിക്കയിലെ പ്രശസ്തമായ അസ്ബറി തിയോളജിക്കൽ സെമിനാരിയുടെ പുതിയ രജിസ്ട്രാർ ആയി അലൻ വർഗീസ് മേലൂട്ടിനെ അസ്ബറി സെമിനാരി നിയമിച്ചു. 

അലൻ നിലവിൽ സെമിനാരിയുടെ ഇന്റർനാഷണൽ സർവീസസ് മാനേജരായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. തുടർന്നും ആ ഉത്തരവാദിത്വത്തിൽ തുടരും.കൂടാതെ ഡെസിഗ്നേറ്റഡ് സ്റ്റുഡന്റ് ഒഫീഷ്യൽ (DSO) ഉത്തരവാദിത്തങ്ങളും വിദ്യാർത്ഥികൾക്ക് അവരുടെ ബിരുദങ്ങൾ ചേരുന്നതിനും പൂർത്തിയാക്കുന്നതിനും ആവശ്യമായ അക്കാദമിക് പിന്തുണ നൽകുന്നതിനു എൻറോൾമെന്റ് മാനേജ്‌മെന്റ്, അക്കാദമിക് അഫയേഴ്‌സ് എന്നിവയുമായി അലൻ നേരിട്ട് പ്രവർത്തിക്കുമെന്ന് സെമിനാരിയുടെ  വാർത്താ കുറിപ്പിൽ അറിയിച്ചു. 

സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം (ക്രൈസ്റ്റ് യൂണിവേഴ്സിറ്റി, ബാംഗ്ലൂർ), ഇന്റഗ്രേറ്റീവ് സൈക്കോതെറാപ്പിയിൽ എംഎ (ലണ്ടൻ സ്കൂൾ ഓഫ് തിയോളജി), ദൈവശാസ്ത്ര പഠനത്തിൽ സർട്ടിഫിക്കറ്റ് ബിരുദം (വിക്ലിഫ് ഹാൾ, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി), ദൈവശാസ്ത്ര പഠനത്തിൽ ബിരുദാനന്തര ബിരുദം (ഡ്യൂക്ക് ഡിവിനിറ്റി സ്കൂൾ) എന്നീ ബിരുദങ്ങൾ കരസ്ഥമാക്കിയ അലൻ നിലവിൽ ആസ്ബറിയിലെ പിഎച്ച്ഡി റിസർച്ച് വിദ്യാർത്ഥിയാണ്. ഇന്ത്യൻ പെന്തക്കോസ്തലിസത്തെയും അതിന്റെ സാമൂഹിക ഇടപെടലുകലുകളെയും കുറിച്ചുള്ള വിഷയത്തിലാണ് അലൻ പി എച്ച് ഡി ഗവേഷണം ചെയ്യുന്നത്. ഐപിസി ഹെബ്രോൻ കുമ്പനാട് സഭാംഗമാണ്.

ഭാര്യ: റെജീന. മക്കൾ : മൈഖ, നഥനയേൽ. 

ഐപിസി ജനറൽ കൗൺസിൽ അംഗവും ഐപിസി നിലമ്പൂർ നോർത്ത് സെന്റർ ശുശ്രുഷകനുമായ പാസ്റ്റർ വർഗീസ് മാത്യുവിന്റെ മകനാണ് അലൻ വർഗീസ്. 

അലൻ വർഗീസിനു ഗുഡ്ന്യൂസ് കുടുംബത്തിന്റെ അഭിനന്ദനങ്ങൾ !.

Advertisement