വയനാട്ടിൽ ആരാധനാലയത്തിനു  ആക്രമണം; ആദിവാസി സഹോദരി ആശുപത്രിയിൽ

വയനാട്ടിൽ ആരാധനാലയത്തിനു  ആക്രമണം; ആദിവാസി സഹോദരി ആശുപത്രിയിൽ
പരുക്കേറ്റ ആദിവാസി സഹോദരി ചണ്ണ

വാർത്ത: പാസ്റ്റർ ജോബി ഇ.ടി, മാനന്തവാടി
      
വയനാട്: ചെറിയ ഇടവേളയ്ക്കുശേഷം വയനാട്ടിൽ വീണ്ടും സുവിശേഷ വിരോധികളുടെ ആക്രമണം. പുൽപ്പള്ളി കൊളവള്ളിയിൽ പ്രവർത്തിക്കുന്ന ഇൻറർനാഷണൽ ഫുൾ ഗോസ്പൽ സഭയിൽ ഹാളിന്റെ അറ്റകുറ്റ പണികൾ നടക്കുന്നതിനിടെയാണ്  ആക്രമണം ഉണ്ടായത്. സഭാംഗങ്ങളായ ചിലരെ കയ്യേറ്റം ചെയ്യുകയും, ചണ്ണ എന്ന് പേരുള്ള ആദിവാസി സഹോദരിയെ ചവിട്ടി വീഴ്ത്തുകയും ചെയ്തു. പരിക്കേറ്റ ചണ്ണയെ ആദ്യം ബത്തേരി താലൂക്ക് ഹോസ്പിറ്റലിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. 

സംഭവങ്ങൾ ഗുഡ്ന്യൂസുമായി പങ്കുവച്ച സഭാ ശുശ്രൂഷകൾ പാസ്റ്റർ വിനോദ് എൻ.ജെ ദൈവജനത്തിൻ്റെ പ്രാർത്ഥനയും അപേക്ഷിച്ചു.

Advertisement