അട്ടപ്പാടിയിൽ പെന്തെക്കോസ്തു ഐക്യ കൺവൻഷൻ ജൂലൈ 20 മുതൽ

അട്ടപ്പാടിയിൽ  പെന്തെക്കോസ്തു ഐക്യ കൺവൻഷൻ ജൂലൈ 20 മുതൽ

പ്രദീപ് പ്രസാദ് മണ്ണാർകാട്

പാലക്കാട് : അട്ടപ്പാടി പെന്തെക്കോസ്തു ഐക്യവേദിയും ഐപിസി നെല്ലിപ്പതി സഭയും സംയുക്തമായി ഒരുക്കുന്ന 16-മത് വാർഷിക കൺവെൻഷൻ ജൂലൈ 20 മുതൽ 22 വരെ അഗളി ക്യാമ്പ് സെന്ററിൽ നടക്കും. പാസ്റ്റർ ഷിബു മുളവന (P I V മലബാർ മേഖല കൺവീനർ) ഉദ്ഘാടനം നിർവഹിക്കും. പകൽ നേരങ്ങളിലും വൈകിട്ടും യോഗങ്ങൾ നടക്കും.     

പാസ്റ്റർമാരായ വിനു ജോയ് , എം. ജെ.മത്തായി , പ്രകാശ് പീറ്റർ , വി.കെ. ജെയിംസ് , ജെസ്റ്റിൻ കായംകുളം , ഡോ.. കെ. മുരളീധർ എന്നിവർ പ്രസംഗിക്കും. 

P I V വോയ്സ് ഗാനങ്ങൾ ആലപിക്കും. പാസ്റ്റർമാരായ ജെഫി വർഗീസ്, സനോജ്. ടി. പി. നെല്ലിപ്പതി എന്നിവർ കോഡിനേറ്റർസായി നേതൃത്വം നല്കും.

Advertisement