ഓഡിയോ ബൈബിളുമായി ബിനോയ് ചാക്കോ

ഓഡിയോ ബൈബിളുമായി ബിനോയ് ചാക്കോ

കോട്ടയം : മൂന്നര പതിറ്റാണ്ടിലേറെയായി ക്രിസ്തീയ സംഗീത ലോകത്ത് നിറസാന്നിധ്യമായ ഗായകൻ ബിനോയി ചാക്കോ ഓഡിയോ ബൈബിൾ പുറത്തിറക്കുന്നു.

'ബിനോയ് ചാക്കോ ഓഡിയോ ബൈബിൾ', നവം. 4 ന് റിലീസ് ചെയ്യും. എല്ലാ ഡിജിറ്റൽ പ്ലാറ്റ്ഫോമിലും ലഭ്യമാകും.

പുതിയ നിയമവും സങ്കീർത്തനവും സദൃശ്യവാക്യങ്ങളുമാണു പൂർത്തിയായിരിക്കുന്നത്. ജനുവരിയിൽ പഴയ നിയമവും ലഭിക്കും.

യൂട്യൂബിൽ 'ബിനോയി ചാക്കോ ഓഡിയോ ബൈബിൾ' എന്ന ചാനലിൽ സൗജന്യമായി കേൾക്കാം.

വിവിധ സംഗീത ട്യൂണുകളുടെ അകമ്പടിയോടെയാണു വാക്യങ്ങൾ അവതരിപ്പിരിക്കുന്നത്.താമസിക്കാതെ തന്നെ യൂട്യൂബിൽ 'ബിനോയി ചാക്കോ ഓഡിയോ ബൈബിൾ' എന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷനും പുറത്തിറങ്ങുമെന്നും ഡൗൺലോഡ് ചെയ്തു സൗജന്യമായി ഉപയോഗിക്കാമെന്നും ആവശ്യമുള്ളവർക്ക് പെൻഡ്രൈവിലും ലഭ്യമാണെന്നും ബിനോയ് ചാക്കോ ഗുഡ്ന്യൂസിനോട് പറഞ്ഞു.

റിക്കോർഡിങ്ങിനും മിക്സിങ്ങിനും മറ്റു ജോലികൾക്കെല്ലാമായി 8 ലക്ഷത്തോളം രൂപ ചെലവഴിച്ചെന്നും ഇതു അനേകർക്ക് ആശ്വാസം ആകുമെന്ന ദൈവീക ശുശ്രൂഷയായി മാത്രം കണ്ട് പ്രവർത്തിക്കുന്നതാണെന്നും ബിനോയി ചാക്കോ പറഞ്ഞു.

നവം. 4 ന് കോട്ടയം അരീപറമ്പിൽ തന്റെ മാതൃസഭയായ ക്രിസ്ത്യൻ ബ്രദറൺ ചർച്ചിൽ വിപുലമായ റിലീസിംഗ് ശുശ്രൂഷ നടക്കും. 

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി, ഗീവർഗീസ് മാർ കൂറിലോസ്, ബ്രദർ ജോൺ പി. തോമസ്, ബ്രദർ ചാണ്ടപ്പിള്ള ഫിലിപ്പ്, ജയിംസ് വർഗീസ് IAS, പ്രൊഫ. ജോയി ജോൺ തുടങ്ങി ഒട്ടേറെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.

കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലേറെയായി ക്രിസ്തീയ സംഗീത ലോകത്ത് നിറസാന്നിധ്യമായ ബിനോയ് ചാക്കോ ആയിരക്കണക്കിനു വേദികളിൽ ലോകമെങ്ങുമായി സംഗീത പ്രോഗ്രാം ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ ആദ്യമായി 1990-ൽ വീഡിയോ ആൽബം പുറത്തിറക്കിയതും ബിനോയിയാണ്. 

ജീസസ് ഫിലിം മലയാളം വേർഷന് ശബ്ദം നൽകിയതും പി.ഒ.സി യുടെ ബൈബിൾ പൂർണ്ണമായി വായിച്ച് റെകോർഡ് ചെയ്തത് തന്റെ ജീവിതത്തിലെ പ്രധാന വർക്കുകളാണ്.

Advertisement