പാസ്റ്റർ ബിന്നി സി.മാത്യു ഫിലഡെൽഫിയ ക്രിസ്ത്യൻ അസംബ്ലി മെൽബൺ സഭാ ശുശ്രൂഷകനായി ചുമതലയേറ്റു

പാസ്റ്റർ ബിന്നി സി.മാത്യു ഫിലഡെൽഫിയ ക്രിസ്ത്യൻ അസംബ്ലി മെൽബൺ സഭാ ശുശ്രൂഷകനായി ചുമതലയേറ്റു

മെൽബൺ: ഫിലഡെൽഫിയ ക്രിസ്ത്യൻ അസംബ്ലി മെൽബൺ സഭാ ശുശ്രൂഷകനായി പാസ്റ്റർ ബിന്നി സി. മാത്യു ചുമതലയേറ്റു. പത്തു വർഷമായി വാഗയിലെ ഇമ്മാനുവേൽ ക്രിസ്ത്യൻ ചർച്ച് സഭാ ശുശ്രൂഷകനായി പ്രവർത്തിച്ചു വരികയായിരുന്നു.

ഗുഡ്ന്യൂസ് ഓസ്ട്രേലിയ ചാപ്റ്ററിന്റെ  ജനറൽ കോർഡിനേറ്ററായ പാസ്റ്റർ ബിന്നി സി.മാത്യു മികച്ച സംഘാടകനും പ്രസംഗകനുമാണ്. പിവൈപിഎ ഓസ്ടേലിയ റീജിയൻ പ്രസിഡന്റ് , ഐപിസി ഓസ്ടേലിയ റീജീയൻ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഐപിസി സീനിയർ ശുശ്രൂഷകനും വടശ്ശേരിക്കര സ്ഥാപക സെന്റർ പാസ്റ്ററുമായിരുന്ന പരേതനായ പാസ്റ്റർ എ.റ്റി ചാക്കോയുടെ കൊച്ചു മകനും പാസ്റ്റർ ചാക്കോ മാത്യുവിന്റെ മകനുമാണ്. ഐപിസി വെള്ളിയറ  (റാന്നി) സഭാംഗമാണ്.

ഭാര്യ : മെർലിൻ മക്കൾ : നാഥാൻ, അബീഗയിൽ.

മെൽബൺ പട്ടണത്തിൽ കുടിയേറി പാർക്കുന്നവർക്കും ജോലി സംബന്ധിച്ചും വിദ്യാഭ്യാസത്തിനുമായി വരുന്നവർക്കും സഭാകൂടിവരവിനായി ബന്ധപ്പെടുക : +61420640472, +61432471669, pastor@philadelphiachurch.org.au

Advertisement