ഓസ്ട്രേലിയയിൽ ആത്മീയ സംഗമത്തിനു ഇന്നു ഒക്ടോ .27 ന് തുടക്കം

ഓസ്ട്രേലിയയിൽ ആത്മീയ സംഗമത്തിനു ഇന്നു ഒക്ടോ .27 ന് തുടക്കം

ബ്രിസ്ബെയ്ൻ : ചർച്ച് ഓഫ് ഗോഡ് ഓസ്ട്രേലിയ ഇന്ത്യൻ ചാപ്പ്റ്ററിന്റെ നേതൃത്വത്തിൽ നടക്കുന്ന ബ്രിസ്ബെയ്ൻ കോൺഫറൻസിനു ഇന്നു ഒക്ടോ. 27 മുതൽ 29 വരെ നടക്കും.

ഞായറാഴ്ച രാവിലെ 9 നു ആരംഭിക്കുന്ന സഭാ യോഗത്തോടെ സമാപിക്കും. പാസ്റ്റർ ജസ് വിൻ മാത്യൂസ് ഉദ്ഘാടനം നിർവഹിക്കും. 27, 28 തിയതികളിൽ

ബ്രിസ്ബെയ്ൻ മൾട്ടികൾച്ചറൽ സെന്ററിൽ എല്ലാ ദിവസവും വൈകിട്ട് 6.30 നു ആണ് പൊതുയോഗം. റവ. ജോർജ് മാത്യു പുതുപ്പള്ളി, പാസ്റ്റർ എ.ടി.ജോസഫ് എന്നിവർ പ്രസംഗിക്കും.

ഇവാ. ആഷേർ ബെൻ ഫിലിപ്പ് , മനു, ഗ്രേസ്, ഗ്ലാഡ്സൺ എന്നിവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കും .

Advertisement