ആശിഷ് സാമുവേലിനു ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്കാരം
തിരുവനന്തപുരം : കല്ലിശ്ശേരി കെ.എം ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഹോസ്പിറ്റലിലെ കൗൺസിലർ ആശിഷ് സാമുവേലിന് ഭാരത് സേവക് സമാജിന്റെ ഭാരത് സേവ ദേശീയ പുരസ്കാരം. ലഹരി വിമുക്ത പ്രവർത്തനരംഗത്തെയും ജീവകാരുണ്യ പ്രവർത്തന രംഗത്തെയും സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം ലഭിച്ചത് . തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്കാരം നൽകും.
ലഹരി വിരുദ്ധപ്രവർത്തനങ്ങളിൽ സജീവമായി നിലകൊള്ളുന്ന ആശിഷിനു ലഭിച്ചിരിക്കുന്ന അംഗീകാരം പെന്തെക്കോസ്തു യുവ സമൂഹത്തിന്റെ ലഹരി വർജ്ജ ജീവിതത്തിന്റെ പ്രതിഫലനം കൂടിയാണ്.
പിവൈപിഎ റാന്നി വെസ്റ്റ് സെന്ററിന്റെ പ്രസിഡണ്ടും പത്തനംതിട്ട മേഖലാ പിവൈപിയുടെ ട്രഷററുമാണ് ആശിഷ്.