ബഹ്റൈൻ BMCC ക്ക് പുതിയ നേതൃത്വം

ബഹ്റൈൻ BMCC ക്ക് പുതിയ നേതൃത്വം

വാർത്ത: പാസ്റ്റർ ബിജു ഹെബ്രോൻ

മനാമ: ബഹ്റൈൻ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ ( BMCC ) ൻ്റെ 65 മത് വാർഷിക പൊതുയോഗം ഡിസംബർ 30 ന് ശനിയാഴ്ച മനാമ സെന്റ് ക്രിസ്റ്റഫർ ചർച്ചിൽ നടന്നു. ബി എം സി സി യുടെ 2023 ലെ ശ്ലാഘനീയമായ പ്രവർത്തനങ്ങളേയും അതിന് നേതൃത്വം നല്കിയവരെയും  പൊതുയോഗം അഭിനന്ദിച്ചു. 

തുടർന്നു നടന്ന തിരഞ്ഞെടുപ്പിൽ ബ്രദർ ജോസ് കെ ജോൺ ( പ്രസിഡൻ്റ്),  സണ്ണി സോളമൻ (വൈസ്സ് പ്രസിഡൻ്റ് ), ഉമ്മൻ ജോൺസൺ (സെക്രട്ടറി), ജയിസൺ വർഗ്ഗീസ്  (അസി. സെക്രട്ടറി), ജൻസൺ ജോർജ് (ട്രഷറാർ), മാത്യു പി. വർഗ്ഗീസ് (അസി. ട്രഷറാർ), പോൾ അരീക്കൽ (ക്വയർ ലീഡർ), സജികുമാർ വി എസ്സ് (അസി. ക്വയർ ലീഡർ), കമ്മറ്റി അംഗങ്ങളായി സഹോദരൻമാരായ ജനീഷ് ജോൺ, ജസ്ലി എസ്സ് തോമസ്, അനു പി രാജു, ജോർജ് ജേക്കബ്, വിനോദ് ജോർജ്, സ്റ്റീഫൻ രാജു, വിനോദ് തോമസ്, ഐവിൻ മാത്യു എന്നിവരെ തിരഞ്ഞെടുത്തു.

1958 ൽ രൂപം കൊടുത്തതാണ് ബഹ്റൈൻ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ ( BMCC ). ഇന്ന് ബ്രദറൻ, പെന്തെകോസ്ത്, ഇവാഞ്ചലിക്കൽ ചർച്ച് തുടങ്ങിയ പതിനാറ് സഭകൾ BMCC യുടെ സജ്ജീവ അംഗങ്ങളാണ്.

ബഹ്റിനിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക : പാസ്റ്റർ ബിജു ഹെബ്രോൻ - +91 80898 17471