ബഹ്റൈൻ ഏജിയിൽ ക്രിസ്ത്യൻ ലീഡേഴ്സ് സെമിനാർ മെയ് 13 മുതൽ

ബഹ്റൈൻ ഏജിയിൽ ക്രിസ്ത്യൻ ലീഡേഴ്സ് സെമിനാർ മെയ് 13 മുതൽ

മനാമ : ബഹ്റൈൻ അസംബ്ലിസ് ഓഫ് ഗോഡ് ചർച്ചിൻ്റെ നേതൃത്വത്തിൽ ബഹ്റൈനിലെ  പാസ്റ്റർമാർ മൂപ്പന്മാർ ശുശ്രൂഷകന്മാർ ആത്മീയ നേതാക്കൾ തുടങ്ങിയവർക്കായി മെയ് 13, 14 തിയതികളിൽ ക്രിസ്ത്യൻ ലീഡേഴ്സ് സെമിനാർ നടക്കും. 

വൈകിട്ട് 7 മുതൽ 9  വരെ സഗയായിലുള്ള എജി ചർച്ച് ഹാളിൽ  നടക്കുന്ന സെമിനാറിൽ ഏ.ജി ഇൻഡ്യാ ജനറൽ സെക്രട്ടറി റവ. ഡോ. പാപ്പി മത്തായി മുഖ്യ പ്രഭാഷണം നടത്തും. ബഹ്റൈൻ അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ പി.എം ജോയി അദ്ധ്യക്ഷത വഹിക്കും. എ.ജി ക്വയർ ആരാധനകൾക്ക് നേതൃത്വം നല്കും.

Advertisement